കൈറോ: സൂയസിൽ ഒരാഴ്ച ഗതാഗതം മുടക്കി മണൽതിട്ടയിൽ കുടുങ്ങിയ ചരക്കുകപ്പൽ 'എവർ ഗിവൺ' ഇനിയും സൂയസ് വിട്ടില്ല. കപ്പൽ മോചിപ്പിക്കുകയും ഗതാഗതം പതിവുതാളം വീണ്ടെടുക്കുകയും ചെയ്തെങ്കിലും ആറു ദിവസം കനാൽ വഴി ചരക്കുകടത്ത് തടസ്സപ്പെട്ട വകയിലും കപ്പൽ രക്ഷപ്പെടുത്താൻ വന്ന ചെലവുമടക്കം 120 കോടി ഡോളർ (8,856 കോടി രൂപ) നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യം. കപ്പൽ സർവീസ് നടത്തിയ ജപ്പാൻ ഉടമകൾ നൽകണമെന്ന് ഈജിപ്ത് കോടതി വിധിച്ചിരുന്നു.
കനാലിന് നടുക്ക് ഒരു തടാകത്തിൽ പിടിച്ചിട്ടിരിക്കുകയാണ് രണ്ടു ലക്ഷം ടൺ ചരക്കു കടത്താൻ ശേഷിയുള്ള കപ്പൽ. 18,300 കണ്ടെയ്നറുകളാണ് ഈ സമയം കപ്പലിലുണ്ടായിരുന്നത്. കപ്പൽ വിടണമെന്നാവശ്യപ്പെട്ട് ഉടമകൾ നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു. കപ്പൽ അപകടത്തിൽ പെടാൻ കാരണം അന്വേഷിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഡച്ച് നഗരമായ റോട്ടർഡാമിലേക്ക് യാത്രക്കിടെ മാർച്ച് 23നാണ് ചരക്കുകപ്പൽ മണൽതിട്ടയിലിടിച്ച് വഴിമുടക്കി നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.