ഓക്‌സിജന്‍ ബോട്ടില്‍ ഇല്ലാതെ 10 തവണ എവറസ്​റ്റ്​ കീഴടക്കിയ ആങ് റിത ഷേര്‍പ അന്തരിച്ചു

കാഠ്​മണ്ഡു: ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി 10 തവണ കീഴടക്കി ഗിന്നസ്​ റെക്കോർഡ്​ നേടിയ പര്‍വതാരോഹകന്‍ ആങ് റിത ഷേർപ(72) അന്തരിച്ചു. ​നേപ്പാൾ സ്വദേശിയായ ഷേർപ 'സ്​നോ ലെപ്പേർഡ്​' എന്ന പേരിലാണ്​ അറിയപ്പെട്ടിരുന്നത്​. കാഠ്മണ്ഡുവില്‍ വെച്ച് കരള്‍, മസ്തിഷ്‌ക രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആങ് റിത ഷേര്‍പ മരണത്തിന് കീഴടങ്ങിയത്.

1983 ലാണ്​ ഷേർപ ആദ്യമായി എവറസ്​റ്റ്​ കീഴടക്കിയത്​. 1983 മുതല്‍ 1996 വരെയുള്ള കാലത്ത്‌ 10 തവണയോളം ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ തന്നെ എവറസ്റ്റ് കൊടുമുടി കയറി. ഓക്​സിജൻ ബോട്ടിലില്ലാതെ ഏറ്റവും കൂടുതൽ തവണ എവറസ്​റ്റ്​ കയറിയ വ്യക്തിക്കുള്ള​ ഗിന്നസ് ലോക റെക്കോര്‍ഡ്​ ലഭിച്ചത്​ 2017ലാണ്​.

1987 ലെ മഞ്ഞുകാലത്തും ഓക്‌സിന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റി​െൻറ 8.848 കിലോമീറ്റര്‍ ഉയരവും കീഴടക്കി ആങ്​ റിത ഷേർപ റെക്കോർഡിട്ടു.

ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ഇദ്ദേഹം. ഷേര്‍പയുടെ നിര്യാണത്തില്‍ ലോകത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.