ന്യൂയോർക്: ഇറാൻ തടവിലാക്കിയ മുൻ യുനിസെഫ് തൊഴിലാളി ബഖർ നമാസിക്ക് ചികിത്സക്കായി രാജ്യം വിടാൻ അനുമതി. 2016ലാണ് ഇറാനിയൻ-അമേരിക്കക്കാരനായ ബഖർ നമാസി തടവിലാക്കപ്പെട്ടത്.
2018ൽ അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മോചിപ്പിച്ചെങ്കിലും രാജ്യം വിടാൻ അനുമതി ഉണ്ടായിരുന്നില്ല. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയോട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചതിനെ തുടർന്നാണ് 85കാരന് വിദഗ്ധ ചികിത്സക്കായി രാജ്യം വിടാൻ വഴിയൊരുങ്ങിയത്. ഇറാനിൽ അറസ്റ്റിലായ ബിസിനസുകാരനായ മകനെ കാണാൻ തെഹ്റാനിലേക്ക് പോയപ്പോഴാണ് നമാസിയെ 2016ൽ ചാരവൃത്തി ആരോപിച്ച് കസ്റ്റഡിയിലെടുത്തത്. പിതാവിനെയും മകനെയും കോടതി പത്തുവർഷം തടവിന് ശിക്ഷിച്ചു.
യാത്രവിലക്ക് നീക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കി ബഖർ നമാസി അടുത്ത ദിവസം അമേരിക്കയിലേക്ക് പോകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.