തിങ്കളാഴ്ച രാത്രി ഒമ്പതോടെ സോഷ്യൽ മീഡിയയിലെ ഭീമൻമാർക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് സൈബർ ലോകം. ആറ് മണിക്കൂറുകൾക്ക് ശേഷം മൂന്ന് പേരും തിരികെ വന്നെങ്കിലും ദുരൂഹതകൾ ബാക്കിയാണ്.
ഉപയോക്താക്കളെ സർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ സംവിധാനത്തിെൻറ തകരാറാണെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. എന്നാൽ, ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നിച്ചു പണിമുടക്കിയതിനു പിന്നിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ് സൈബർ ലോകം വിലയിരുത്തുന്നത്.
അതിശക്തമായ സൈബർ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ സ്വന്തം സർവറുകൾ ഫേസ്ബുക്ക് തന്നെ വിഛേദിച്ചതാണെന്ന് ഒരുകൂട്ടർ വാദിക്കുന്നു. അതേസമയം, സ്വന്തം സർവറിെൻറ കോൺഫിഗറേഷനിൽ ഫേസ്ബുക്ക് നടത്തിയ പരിഷ്കരണം പാളിപ്പോയതായിരിക്കാമെന്നും ചില വിദഗ്ധർ പറയുന്നു.
ഫേസ്ബുക്ക് സ്വയം നടത്തിയ ചില ഒളിച്ചുകളികളാണ് ഇൗ മുങ്ങലിന് പിന്നിലെന്നും ആരോപണമുണ്ട്. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അമേരിക്കയിലടക്കം നിരവധി ആരോപണങ്ങളാണ് ഫോസ്ബുക്കും വാട്സാപ്പും നേരിട്ടത്. യു.എസ് ഗവൺമെൻറ് ഫേസ്ബുക്കിനെതിരെ കേസും ഫയൽ ചെയ്തിരുന്നു. ഫേസ്ബുക് സേവനങ്ങൾ മുങ്ങുന്നതിനും മണിക്കൂറുകൾക്ക് മുമ്പ് മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ സി.ബി.എസ് ചാനലിലെ '60 മിനിറ്റ്സ് ഓൺ സൺഡേ' എന്ന പരിപാടിയിൽ ഗുരുതര ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉന്നയിച്ചത്.
ഇൗ ആരോപണങ്ങളിലെ തെളിവുകൾ നീക്കം ചെയ്യാൻ ഫേസ്ബുക്ക് നടത്തിയ അഭ്യാസമാണ് മുങ്ങലിന് പിന്നിലെന്നും പറയുന്നു. ഫേസ്ബുക്കിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ 'പണിമുടക്ക്' വെറും സാേങ്കതിക തകരാറാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ലോകം സ്തംഭിച്ച കാൽദിവസം
വാഷിങ്ടൺ: 'ലോകം അക്ഷരാർഥത്തിൽ സ്തംഭിച്ചുപോയ കാൽ ദിവസം'. ആശയപ്രകാശനത്തിനും വിനിമയത്തിനും ഉൗണിലും ഉറക്കത്തിൽ പോലും ആധുനിക മനുഷ്യെൻറ സഹചാരിയായിക്കഴിഞ്ഞ സമൂഹ മാധ്യമങ്ങൾ ഒന്നിച്ചു പണിമുടക്കിയ ആറു മണിക്കൂറിലേറെ നീണ്ട സമയത്തെ വിശേഷിപ്പിക്കാൻ മറ്റൊരു വാചകവും മതിയാവില്ല. ഫേസ്ബുക്കും മെസഞ്ചറും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നിച്ചു പണിമുടക്കിയപ്പോൾ ശരിക്കും ലോകം സ്തംഭിച്ചതുപോലെയായി.
തിങ്കളാഴ്ച രാത്രി ഒമ്പതു മണി കഴിഞ്ഞയുടനാണ് മാർക് സുക്കർബർഗിെൻറ ഉടമസ്ഥതയിലുള്ള വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായത്. ലോകമെങ്ങും ഇൻറർനെറ്റ് നിലച്ചതാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, ഇൻറർനെറ്റിനല്ല തകരാർ ഫേസ്ബുക്ക് കുടുംബത്തിനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആശയവിനിമയമറ്റ് ലോകം സ്തംഭിച്ചപോലെയായിരുന്നു. മുമ്പും ഇതുപോലെ സംഭവിച്ചിട്ടുണ്ടെങ്കിലും ഏറിയാൽ അര മണിക്കൂറിനകം തിരിച്ചുവന്നിട്ടുണ്ട്. പക്ഷേ, ഇക്കുറി മണിക്കൂറുകൾ കടന്നുപോയിട്ടും തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ കണ്ടില്ല.
www.facebook.com എന്ന് സെർച്ചു ചെയ്തവർക്കുമുന്നിൽ തങ്ങൾ കുഴപ്പത്തിലാണെന്ന ശൂന്യമായ ജാലകം തുറിച്ചുനോക്കി.
ഒടുവിൽ തങ്ങൾക്ക് എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നുവെന്നും അത് പരിഹരിക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണെന്നും വിശദീകരിക്കാൻ തങ്ങളുടെ മുഖ്യ എതിരാളിയായ ട്വിറ്ററിനെ തന്നെ ആശ്രയിക്കേണ്ടിവന്നു ഫേസ്ബുക്കിനും വാട്സാപ്പിനും.
അങ്കലാപ്പിെൻറ നിമിഷങ്ങൾ
ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള ചൈനയിൽ 140 കോടിയാണ് ജനങ്ങളുടെ എണ്ണം. ഫേസ്ബുക്കിലെ ഉപയോക്താക്കളുടെ എണ്ണം 280 കോടി കവിയും. അഥവാ ഫേസ്ബുക്കാണ് ലോകത്തിലെ ഏറ്റവും വലിയ രാജ്യം. ഏറ്റവും വലിയ അധിപൻ മാർക് സുക്കർബർഗും. ഫേസ്ബുക്ക് കുടുംബം പൂട്ടിയപ്പോൾ ഉപയോക്താക്കൾ ആശങ്കകൾ പങ്കുവെക്കാൻ ട്വിറ്റർ, ടെലഗ്രാം, സിഗ്നൽ, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് ഇരച്ചുകയറി. ഇൗ ആപ്പുകൾ കൂടുതലായി ഡൗൺലോഡു ചെയ്തുതുടങ്ങി. ഗൂഗ്ൾ അടക്കമുള്ള സംവിധാനങ്ങൾക്ക് അതോടെ വേഗം കുറഞ്ഞു.
വാട്സാപ്പ് പോലുള്ള മെസഞ്ചറുകളിലൂടെ ആശയവിനിയമം സാധ്യമാവാതെ വന്നതോടെ പെെട്ടന്ന് ഫോൺകോളുകൾ എന്ന പരമ്പരാഗത രീതിയിലേക്ക് മാറി. അതോടെ ടെലികോം നെറ്റ്വർക്കിലും തടസ്സങ്ങൾ അനുഭവപ്പെട്ടു.
ഒാഹരിയിൽ കനത്ത ഇടിവ്
പണിമുടക്കി മണിക്കൂർ തികയുന്നതിനു മുമ്പുതന്നെ ഫേസ്ബുക്കിെൻറ ഒാഹരി മൂല്യത്തിൽ ഇടിവുവന്നു. ഒറ്റയടിക്ക് അഞ്ച് ശതമാനത്തിെൻറ ഇടിവാണ് സംഭവിച്ചത്. നിലവിൽ ലോക സമ്പന്നരിൽ അഞ്ചാമനായ സുക്കർബർഗിന് ആറു മണിക്കൂറിനുള്ളിൽ നഷ്ടമായത് ആറ് ബില്യൻ ഡോളർ (ഏകദേശം 44,732 കോടി രൂപ) ആണ്. ഫേസ്ബുക്ക് സ്ഥാപിച്ച ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
ക്ഷമാപണത്തോടെ സുക്കർബർഗ്
ഉപയോക്താക്കൾക്ക് നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് ആറിലേറെ മണിക്കൂറുകൾക്കു ശേഷം ഫേസ്ബുക്ക് തിരിച്ചുവന്നു. അപ്പോഴും മെസഞ്ചറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയമെടുത്തു.
ഇനിയും മറനീക്കാത്ത ദുരൂഹത
ആറു മണിക്കൂറുകൾക്ക് ശേഷം സോഷ്യൽമീഡിയ ഭീമനായ ഫേസ്ബുക്ക് 'കുടുംബം' തിരികെ വന്നെങ്കിലും ദുരൂഹത ബാക്കി. ഉപയോക്താക്കളെ സർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ സംവിധാനത്തിെൻറ തകരാറാണെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. എന്നാൽ, ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നിച്ചു പണിമുടക്കിയതിനു പിന്നിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ് സൈബർ ലോകം വിലയിരുത്തുന്നത്.
അതിശക്തമായ സൈബർ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ സ്വന്തം സർവറുകൾ ഫേസ്ബുക്ക് തന്നെ വിഛേദിച്ചതാണെന്ന് ഒരുകൂട്ടർ വാദിക്കുന്നു. അതേസമയം, സ്വന്തം സർവറിെൻറ കോൺഫിഗറേഷനിൽ ഫേസ്ബുക്ക് നടത്തിയ പരിഷ്കരണം പാളിപ്പോയതായിരിക്കാമെന്നും ചില വിദഗ്ധർ പറയുന്നു. ഫേസ്ബുക്ക് സ്വയം നടത്തിയ ചില ഒളിച്ചുകളികളാണ് ഇൗ മുങ്ങലിന് പിന്നിലെന്നും ആരോപണമുണ്ട്. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അമേരിക്കയിലടക്കം നിരവധി ആരോപണങ്ങളാണ് ഫോസ്ബുക്കും വാട്സാപ്പും നേരിട്ടത്. യു.എസ് ഗവൺമെൻറ് ഫേസ്ബുക്കിനെതിരെ കേസും ഫയൽ ചെയ്തിരുന്നു. ഫേസ്ബുക് സേവനങ്ങൾ മുങ്ങുന്നതിനും മണിക്കൂറുകൾക്ക് മുമ്പ് മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ സി.ബി.എസ് ചാനലിലെ '60 മിനിറ്റ്സ് ഓൺ സൺഡേ' എന്ന പരിപാടിയിൽ ഗുരുതര ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉന്നയിച്ചത്.
ഇൗ ആരോപണങ്ങളിലെ തെളിവുകൾ നീക്കം ചെയ്യാൻ ഫേസ്ബുക്ക് നടത്തിയ അഭ്യാസമാണ് മുങ്ങലിന് പിന്നിലെന്നും പറയുന്നു. ഫേസ്ബുക്കിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ 'പണിമുടക്ക്' വെറും സാേങ്കതിക തകരാറാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഫേസ്ബുക്ക് അക്രമം പ്രോത്സാഹിപ്പിക്കുന്നു – ഹോഗൻ
ഫേസ്ബുക്കിലെ മുൻ ജീവനക്കാരിയാണ് 37കാരിയായ ഫ്രാൻസെസ് ഹോഗൻ. പ്രൊഡക്ട് മാനേജറായിരുന്ന ഹോഗൻ ഫേസ്ബുക്കിെൻറ പല ദുരൂഹ സംഭവങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ട് പ്രത്യക്ഷപ്പെട്ടത് സി.ബി.എസ് ചാനലിലെ '60 മിനിറ്റ്സ് ഓൺ സൺഡേ' എന്ന പരിപാടിയിലായിരുന്നു.
ഗുരുതരമായ പല ആരോപണങ്ങളും ഹോഗൻ ഉന്നയിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ അഭിപ്രായ രൂപവത്കരണത്തിൽ ഫേസ്ബുക്ക് നടത്തിയ ഇടപെടലുകളെക്കുറിച്ച് നിരവധി ആരോപണങ്ങൾ താൻ ജോലി ചെയ്തിരുന്ന കാലത്തെ രേഖകളുടെ അടിസ്ഥാനത്തിൽ അവർ ഉന്നയിക്കുന്നു. അക്രമങ്ങളും വ്യാജപ്രചാരണങ്ങളും പ്രോത്സാഹിപ്പിച്ച് ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാനും ലാഭമുണ്ടാക്കാനും ലോകമെങ്ങും ഫേസ്ബുക്ക് നടത്തിയ ശ്രമങ്ങളെക്കുറിച്ച് അവർ തുറന്നുപറഞ്ഞു. വെറുപ്പും നുണയും അക്രമങ്ങളും പ്രോലസാഹിപ്പിക്കുന്ന ഫേസ്ബുക്ക് അതിലൂടെ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നതെന്നും അതിനുതകുന്ന രീതിയിൽ അൽഗോരിതം ക്രമപ്പെടുത്തിയിട്ടുണ്ടെന്നും ഹോഗൻ പറയുന്നു. വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന ഫേസ്ബുക്കിെൻറ വാദം നുണയാണെന്ന് തെളിയിക്കുന്ന നിരവധി രേഖകൾ യു.എസ് നിയമവകുപ്പിനും വാൾസ്ട്രീറ്റ് ജേർണലിനും ഹോഗൻ കൈമാറിയതായാണ് വിവരം. ലോക നന്മയോ സ്വന്തം നന്മയോ തെരഞ്ഞെടുക്കേണ്ടിവന്നപ്പോഴൊക്കെ സ്വന്തം നേട്ടം മാത്രമാണ് ഫേസ്ബുക്ക് ലക്ഷ്യമിട്ടതെന്നും ഹോഗൻ തുറന്നടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.