തെരുവുകൾ കീഴടക്കി ട്രംപിനെ പരിഹസിക്കുന്ന 'എഫ്​.ഡി.ടി'; വീണ്ടും സജീവമായി തെരഞ്ഞെടുപ്പ്​ ഗാനം

വാഷിങ്​ടൺ: അമേരിക്കയിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി​ ജോ ​ബൈഡ​െൻറ വിജയത്തേക്കാൾ ആഘോഷം ​പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ തോൽവിയിൽ. ട്രംപി​െൻറ തോൽവി ആഘോഷിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്തത്​ 2016ൽ പുറത്തിറങ്ങിയ വൈജിയുടെ 'എഫ്​.ഡി.ടി' ഗാനവും.

​പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ കളിയാക്കിയും പരിഹസിച്ചും പുറത്തിറക്കിയാതാണ്​ ഗാനം.

യു.എസ്​ തെരഞ്ഞെടുപ്പിന്​ കൊ​ടിയേറിയതുമുതൽ എഫ്​.ഡി.ടി തെരുവുകളിൽ മുഴങ്ങി തുടങ്ങിയിരുന്നു. എന്നാൽ ട്രംപി​െൻറ​ തോൽവി ഉറപ്പി​ച്ചതോടെ ബൈഡൻ അനുകൂലികൾ ഗാനം ഏറ്റെടുത്തു. ഇതോടെ ഐ ട്യൂൺസിൽ ഏറ്റവും അധികം കേട്ട ​ഗാനം എഫ്​.ഡി.​ടിയായി.

ന്യൂയോർക്ക്​ അറ്റ്​ലാൻഡയിലെ ഒരു സംഘമാണ്​ വൈറൽ ഗാനം പുറത്തിറങ്ങിയത്​. തെരുവുകളിൽ തെരഞ്ഞെടുപ്പ്​ ഫലങ്ങളുടെ വിഡിയോയിൽ പശ്ചാത്തല സംഗീതമായി 'എഫ്​.ഡി.​ടി' ഗാനവും മുഴങ്ങികേൾക്കുന്നുണ്ട്​.

നാലുവർഷം മുമ്പാണ്​ ഡോണൾ​ഡ്​ ട്രംപ​ിനെതിരായ ഗാനം സൗണ്ട്​ക്ലൗഡിൽ അപ്​​േലാഡ്​ ചെയ്​തത്​. തെരഞ്ഞെടുപ്പ്​ ദിവസമായ നവംബർ മൂന്നിന്​ അപ്രതീക്ഷിതമായി ഗാനം വളരെയധികം പേർ തിരഞ്ഞെത്തുകയായിരുന്നുവെന്ന്​ ബിൽബോർഡ്​ റിപ്പോർട്ടിൽ പറയുന്നു.

റാപ്പ്​ ഗായകരായ വൈജിയും നിപ്​സി ഹസ്സലും ചേർന്നാണ്​ ഡോണൾഡ്​ ട്രംപിനെ പരിഹസിച്ച്​ ഗാനം പുറത്തിറക്കിയത്​. നിപ്​സി ഹസ്സൽ 2016ൽ വെടിയേറ്റ്​ മരിച്ചിരുന്നു. 2020​ലെ തെരഞ്ഞെടുപ്പിൽ ഡോണൾഡ്​ ട്രംപ്​ വീണ്ടും മത്സര രംഗത്തെത്തിയതോടെ 'എഫ്​.ഡി.ടി' യുടെ പല ഭാഗങ്ങളും ട്വിറ്ററിൽ പ്രചരിക്കുകയായിരുന്നു.

Full View


Tags:    
News Summary - FDT is a Rage Once Again as Joe Biden Supporters Celebrate Win with Viral Rap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.