ചൈനയെയും റഷ്യയെയും കൂടുതൽ അടുപ്പിച്ച്​ ആദ്യ റെയിൽവേ പാലം തുറന്നു

ബെയ്​ജിങ്​: ഇരു രാജ്യങ്ങൾക്കിടയിൽ സൗഹൃദം രൂഢമാക്കി അമൂർ പുഴക്കുകുറുകെ 2,215 മീറ്റർ നീളത്തിൽ ആദ്യ റെയിൽവേ പാലം തുറന്ന്​ റഷ്യയും ചൈനയും. ചരിത്രത്തിലാദ്യമായാണ്​ ഇരു രാജ്യങ്ങൾക്കുമിടയിൽ റെയിൽവേ പാലം വഴി ബന്ധിപ്പിക്കപ്പെടുന്നത്​. ചൈന- റഷ്യ ടോങ്​ജിയാങ്​ നിഷ്​നെലെനിന്​സ്​കോയെ പാലം എന്നു​ പേരിട്ട ഇത്​ ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ഹെലോങ്​ജാങ്ങിനും റഷ്യൻ അതിർത്തി പട്ടണമായ നിഷ്​നെലെനിന്​സ്​കോയെക്കുമിടയിലാണ്​. ഏഴു വർഷം മുമ്പാണ്​​ തറക്കല്ലിട്ടത്​. പാലം പൂർത്തിയാ​യതോടെ ചൈനയുടെ വടക്കുകിഴക്കൻ റെയിൽവേയെ ഇനി സൈബീരിയൻ റെയിലുമായി ബന്ധിപ്പിക്കൽ എളുപ്പമാകും.

2014 ​െഫബ്രുവരിയിലാണ്​ ആദ്യ പാലം നിർമിച്ചിരുന്നത്​. 2019ൽ പൂർത്തിയായിരുന്നുവെങ്കിലും അവസാന മിനുക്കുപണി ആഗസ്റ്റ്​ 17നാണ്​ അവസാനിച്ചത്​. പാലത്തിന്‍റെ 1,886 മീറ്ററും ചൈനയുടെ വശത്താണ്​.

ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച്​ ആദ്യ റെയിൽവേ പാലമാണെങ്കിലും റോഡുകൾ തമ്മിൽ ബന്ധിപ്പിച്ച്​ പാലം നിലവിലുണ്ട്​. ചൈനയിലെ ഹെയ്​ഹെയെയും റഷ്യയിലെ ബ്രിയാഗോവെഷ്​ചെൻസ്​കിനെയും ബന്ധിപ്പിച്ച്​ 2019ലാണ്​ തുറന്നത്​. ഇതേ പാലത്തിന്​ മുകളിലൂടെ വിനോദസഞ്ചാരികൾക്ക്​ ഇരുകരകളിൽ സഞ്ചരിക്കാൻ ലോകത്തെ പ്രഥമ അന്താരാഷ്​ട്ര അതിർത്തി കാബ്​ൾ കാർ നിർമാണവും പദ്ധതിയിട്ടിട്ടുണ്ട്​. 

Tags:    
News Summary - First cross-river railway bridge between China and Russia completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.