അഞ്ച് പൗരന്മാർക്ക് റഷ്യയിൽ പ്രവേശനം തടഞ്ഞു; ചൈനക്ക് പ്രതിഷേധം

ബെയ്ജിങ്: അഞ്ച് പൗരന്മാർക്ക് റഷ്യയിൽ പ്രവേശനാനുമതി നിഷേധിച്ചതിൽ ചൈന പ്രതിഷേധിച്ചു. കസാഖ്സ്താനിൽനിന്ന് റോഡ് മാർഗം സഞ്ചരിച്ചവരെയാണ് നാലുമണിക്കൂർ തടഞ്ഞുവെക്കുകയും തുടർന്ന് തിരിച്ചയക്കുകയും ചെയ്തത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് ചേരുന്നതായില്ല നടപടിയെന്ന് റഷ്യയിലെ ചൈനീസ് എംബസി പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

ചൈനീസ് പൗരന്മാരുടെ അന്തസ്സ് കെടുത്തുന്ന ക്രൂര നടപടിയാണുണ്ടായതെന്ന് എംബസി വിദേശകാര്യ മന്ത്രാലയത്തിനും അതിർത്തി ഏജൻസിക്കും അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. വിവേചന നയമില്ലെന്നും വിസ അപേക്ഷയിലെ വിവരങ്ങളിലെ പൊരുത്തക്കേട് കാരണമാണ് അവരെ തടഞ്ഞതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

Tags:    
News Summary - Five citizens were barred from entering Russia; China protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.