കിയവ്: കിഴക്കൻ മേഖലയായ ഡൊണെറ്റ്‌സ്കിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ അധികൃതർ. 24 മണിക്കൂറിനിടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റതായും ഡൊണെറ്റ്‌സ്ക് മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി പാവ്ലോ കിറിലെങ്കോ ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു.
റഷ്യയുടെ പുതിയ ലക്ഷ്യമായ സ്ലോവിയൻസ്‌ക് നഗരത്തിൽ പകലും രാത്രിയും ഷെല്ലാക്രമണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലുഹാൻസ്ക് പ്രവിശ്യയിൽ ഒറ്റരാത്രിയിൽ റഷ്യ 20ലധികം പീരങ്കി, മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയെന്ന് ഗവർണർ സെർഹി ഹൈദായി പറഞ്ഞു.
എന്നാൽ ഭാവിയിലെ ആക്രമണങ്ങൾക്കായി റഷ്യ യുക്രെയ്ൻ അതിർത്തിയോട് ചേർന്ന് റിസർവ് സേനയെ ഒരുക്കുകയാണെന്ന് യു.കെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.