കാബൂൾ: അഫ്ഗാനിസ്താനിൽ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 300 കവിഞ്ഞു. 1000 ലേറെ വീടുകൾ തകർന്നു. വെള്ളിയാഴ്ചയാണ് വടക്കൻ പ്രവിശ്യയായ ബഗ്‍ലാനെ മുക്കി കനത്ത പ്രളയമെത്തിയത്.
ബാദഖ്ഷാൻ, ഗോർ, ഹെറാത്ത് അടക്കം മറ്റിടങ്ങളിലും വെള്ളപ്പൊക്കം ദുരിതം വിതച്ചു. വ്യാപക മരണത്തിനൊപ്പം നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മൂന്ന് പ്രവിശ്യകളിലായി 138 പേർ ആശുപത്രികളിലുണ്ടെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൽ മതീൻ ഖാനി പറഞ്ഞു.
ഏപ്രിലിലും രാജ്യത്ത് വിവിധ മേഖലകളിൽ നാശവും മരണവും വിതച്ച് കനത്ത മഴയും പ്രളയവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് 70ലേറെ പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.