കൊളംബോ: ആഭ്യന്തര പ്രതിസന്ധികളിൽ ഉഴലുന്ന ശ്രീലങ്കയിലെ ടൂറിസം രംഗത്തിന് ഊർജം പകരാൻ ജാഫ്നയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ജൂലൈയിൽ തന്നെ സർവീസ് തുടങ്ങുമെന്ന് വ്യോമയാന മന്ത്രി നിർമൽ സിരിപാല ഡിസിൽവ അറിയിച്ചു.
ഈവർഷം കുറഞ്ഞത് എട്ടുലക്ഷം സഞ്ചാരികളെയാണ് ഇനി രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തമിഴ് ഭൂരിപക്ഷ മേഖലയായ ജാഫ്നയിലെ പലാലി വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത്. നിലവിൽ 75 സീറ്റുകളുള്ള വിമാനങ്ങൾ മാത്രമാകും സർവീസ് നടത്തുക.
റൺവേ വികസിപ്പിച്ചാൽ കൂടുതൽ വലിയ വിമാനങ്ങൾ ഇറങ്ങാനാകും. ഇതിന് ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.