ഇന്തോനേഷ്യയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രായമായ സ്ത്രീയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിൽ 19 പേർ മരിച്ചു, നിരവധി പേരെ കാണാതായി

പഡാങ് (ഇന്തോനേഷ്യ):  ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ദുരന്തത്തിൽ 19 പേർ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെസ്റ്റ് സുമാത്രയിൽ 14 വീടുകൾ മണ്ണിനടിയിലാകുകയും 20,000 വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.

പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ റീജൻസിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കനത്ത മഴ പെയ്തത്. തുടർന്ന് 80,000ത്തിലധികം ആളുകളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിന് ശേഷം പെസിസിർ സെലാറ്റൻ്റെ പല ഭാഗങ്ങളിലും വൈദ്യുതി സേവനങ്ങൾ മുടങ്ങിയതായി പെസിസിർ സെലാറ്റൻ ദുരന്ത ലഘൂകരണ ഏജൻസി ആക്ടിംഗ് ഹെഡ് ഡോണി ഗുസ്രിസൽ എ.എഫ്‌.പിയോട് പറഞ്ഞു. ദുരന്തങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായിയെന്നും പ്രളയത്തെ തുടർന്നുള്ള ആഘാതം അസാധാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അധികൃതർ റോഡ് ഗതാഗത യോഗ്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യ മഴക്കാലത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമാണ്. വനനശീകരണം മൂലം പ്രശ്നം കൂടുതൽ വഷളാവുകയാണെന്നും ദ്വീപസമൂഹത്തിന്റെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നീണ്ടുനിൽക്കുന്ന പേമാരിക്കു സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags:    
News Summary - Floods in Indonesia leave 19 dead and many missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.