'പരാജയം അംഗീകരിക്കാൻ തയാറല്ല'; തോൽവിക്ക്​ പിന്നാലെ രണ്ടാംദിവസവും ഗോൾഫ്​ ക്ലബിലെത്തി ട്രംപ്​

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ ഭൂരിപക്ഷം ​േനടി രണ്ടു ദിവസം പിന്നിട്ടിട്ടും വിജയം അംഗീകരിക്കാതെ റിപ്പബ്ലിക്കൻ സ്​ഥാനാർഥി ഡോണൾഡ്​ ട്രംപ്​. രണ്ടാം ദിവസവും വിർജീനിയയിലെ ഗോൾഫ്​ ക്ലബിലെത്തി സമയം ചെലവഴിക്കുകയായിരുന്നു ​അ​േദ്ദഹം.

തെളിവുകളില്ലാതെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ആരോപിക്കുന്ന ട്രംപിനോട്​ റിപ്പബ്ലിക്കൻ അധികൃതർ തോൽവി അംഗീകരിക്കാൻ ഉപദേശം നൽകിയതായാണ്​ വിവരം. അതേസമയം നിയമനടപടികളുമായി മുന്നോട്ട്​ പോകാനാണ്​ തീരുമാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. പെൻസൽവേനിയ കൂടി ട്രംപിന്​ കൈവിട്ടതോടെയാണ്​ നീക്കം.

രണ്ടു ദിവസം മുമ്പാണ്​ യു.എസ്​ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻറ പ്രസിഡൻറ്​ പദവിയിൽ എത്താൻ ആവശ്യമായ 270 ഇലക്​ടറൽ വോട്ടുകൾ നേടിയത്​. മുൻ തെരഞ്ഞെടുപ്പിൽ ​ട്രംപ്​ ജയിച്ചുകയറിയ സംസ്​ഥാനങ്ങൾ ബൈഡൻ പിടിച്ചെടുത്തതോടെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ആരോപിച്ച്​ രംഗത്തെത്തുകയായിരുന്നു.

വോ​ട്ടെണ്ണൽ നിർത്തിവെക്കണമെന്നും ബൈഡ​െൻറ വിജയം അംഗീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടി ട്രംപ്​ ​േകാടതിയെ സമീപിക്കുകയും ചെയ്​തു. കോടതി കയറുന്നതോടെ ഒൗദ്യോഗിക തെരഞ്ഞെടുപ്പ്​ ഫലം നീട്ടിവെക്കാനാകുമെന്നാണ്​ ട്രംപി​െൻറ കണക്കുകൂട്ടൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.