കെനിയ മുൻ പ്രസിഡന്റ് കിബാകി അന്തരിച്ചു

നൈറോബി: കെനിയ മുൻ പ്രസിഡന്റ് എംവാകി കിബാകി (90) അന്തരിച്ചു. 2003 മുതൽ 2013 വരെയായി രണ്ടു തവണയാണ് കിബാകി കെനിയൻ പ്രസിഡന്റ് സ്ഥാനത്തിരുന്നത്. 2007ൽ വ്യാപക ക്രമക്കേട് കാണിച്ചാണ് കിബാകി വിജയിച്ചതെന്ന് എതിരാളി റാലിയ ഒഡിംഗ ആരോപിച്ചിരുന്നു. അതിനുശേഷം നടന്ന വംശീയ കലാപത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടതും കിബാകിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ബിരുദധാരിയായ കിബാകി രാഷ്ട്രീയത്തിലെത്തും മുമ്പ് അധ്യാപകനായിരുന്നു. എം.പിയായതിനു പിന്നാലെ ധനമന്ത്രി, വൈസ് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചു.

പ്രസിഡന്റ് ഉഹ്‍രു കെനിയാത്തയാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Former Kenyan President Mwai Kibaki has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.