ജൊഹാനസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടത്തിലെ വെളുത്ത വർഗക്കാരനായ അവസാന പ്രസിഡൻറ് ഫ്രെഡറിക് വില്യം ഡി ക്ലർക്ക് (85) അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കേപ് ടൗണിലെ വസതിയിലായിരുന്നു അന്ത്യം.എഫ്.ഡബ്ല്യു ഡി ക്ലർക്ക് ഫൗണ്ടേഷനാണ് മരണവിവരം അറിയിച്ചത്. ദ
ക്ഷിണാഫ്രിക്കയുടെ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. അതേസമയം,രാജ്യത്ത് കറുത്ത വർഗക്കാർക്കെതിരെ നടന്ന അതിക്രമങ്ങളിൽ ക്ലർക്കിനു പങ്കുണ്ടായിരുന്നു എന്നും വാദമുണ്ട്. അതിനാൽ തെൻറ അധികാരകാലത്ത് വംശീയ വിവേചനം അവസാനിപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നവരും കുറവല്ല.
1989-1994 വരെയാണ് ക്ലർക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറായിരുന്നത്. 1990 ൽ 27 വർഷത്തെ ജയിൽ ജീവിതത്തിന് വിരാമമിട്ട് നെൽസൺ മണ്ടേലയെ മോചിപ്പിച്ചു. 1993ൽ മണ്ടേലയുമായി സമാധാന നൊബേൽ പങ്കിട്ടു. 1994ൽ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറായപ്പോൾ ഉപപ്രസിഡൻറായിരുന്നു ക്ലർക്ക്. എലിതയാണ് ഭാര്യ. ജാൻ, സൂസൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.