വാഷിങ്ടൺ: യു.എസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങൾ അറിയിച്ച് മുൻ അമേരിക്കൻ പ്രസിഡൻറ് ജോർജ് ഡബ്ല്യൂ ബുഷ്. 'രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യൻ' എന്ന് ബൈഡനെ അഭിസംബോധന ചെയ്യുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ ഏഴുകോടി വോട്ട് നേടിയ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും അദ്ദേഹം അഭിനന്ദിച്ചു. ഡോണൾഡ് ട്രംപ് അസാധാരണമായ നേട്ടം കൈവരിച്ചതായും ഡാളസിലെ പ്രസിഡൻഷ്യൽ സെൻററിൽനിന്ന് പുറത്തിറക്കിയ പ്രസ്താവയിൽ പറയുന്നു.
ട്രംപ് പരാജയം അംഗീകരിക്കാതെ വന്നതോടെ ബൈഡെൻറ വിജയം അംഗീകരിക്കുന്ന പ്രമുഖ റിപ്പബ്ലിക്കൻ നേതാവായി ബുഷ് മാറി.
ജോർജ് ബുഷിെൻറ സഹോദരൻ ജെബ് ബുഷും ബൈഡന് ആംശസകളുമായി എത്തി. 'നിങ്ങൾക്കും നിങ്ങളുടെ വിജയത്തിനുമായി ഞാൻ പ്രാർഥിക്കുന്നു. ആഴത്തിലുള്ള മുറിവുകൾ സുഖപ്പെടുത്തുന്ന സമയമാണിത്. ധാരാളം പേർ നിങ്ങൾ നയിക്കണമെന്ന് ആഗ്രഹിക്കുന്നു' -ജെബ് ബുഷ് പറഞ്ഞു. 2016ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായി ഉയർന്നുകേട്ട പേരായിരുന്നു ജെബ് ബുഷിേൻറത്. പിന്നീട് ഡോണൾഡ് ട്രംപ് എത്തിയതോടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.