കിയവ്: ഡൊനെറ്റ്സ്ക് മേഖലയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ തിങ്കളാഴ്ച നാല് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റതായി മേഖല ഗവർണർ പാവ്ലോ കിറിലെങ്കോ ചൊവ്വാഴ്ച പറഞ്ഞു. മരിച്ചതിൽ ഒമ്പത് വയസ്സുള്ള പെൺകുട്ടിയും 14 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു.
24 മണിക്കൂറിനിടെ റഷ്യ 17 തവണ പൗരന്മാർക്ക് നേരെ ഷെല്ലാക്രമണം നടത്തിയെന്നും പോപാസ്ന, ലിസിചാൻസ്ക്, ഗിർസ്കെ നഗരങ്ങളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും ലുഹാൻസ്ക് മേഖല ഗവർണർ സെർഹി ഹൈദായി പറഞ്ഞു.
പോപാസ്നയിൽ നാല് ശക്തമായ പീരങ്കി ആക്രമണങ്ങളുണ്ടായി. ലിസിചാൻസ്കിൽ രണ്ട് ആക്രമണമുണ്ടായി. ലിസിചാൻസ്കിൽ രണ്ട് വീടുകൾക്കും പോപാസ്നയിൽ രണ്ട് വീടുകൾക്കും ഗിർസ്കെയിൽ ഒരെണ്ണത്തിനും കേടുപാടുകൾ സംഭവിച്ചു. സപോരിസിയ മേഖലയിൽ റോക്കറ്റ് ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ മോൾഡോവയിലെ ട്രാൻസ്നിസ്ട്രിയയിൽ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഇരട്ട സ്ഫോടനം. സ്ഫോടനത്തിൽ രണ്ട് റേഡിയോ ആന്റിനകൾ തകർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.യുക്രെയ്നിന്റെ അതിർത്തിയിൽനിന്ന് ഏകദേശം 12 കിലോമീറ്റർ പടിഞ്ഞാറ് മായാക് എന്ന ചെറിയ പട്ടണത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവമെന്ന് മേഖലയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.