ന്യൂയോർക്: യു.എസിൽ സ്വയാർജിത സമ്പത്ത് കൂടുതലുള്ള 100 വനിതകളുടെ പട്ടികയിൽ നാല് ഇന്ത്യൻ വംശജർ. ഫോബ്സ് മാസികയാണ് പട്ടിക പുറത്തുവിട്ടത്. അരിസ്റ്റ നെറ്റ്വർക്സ് സി.ഇ.ഒ ജയ്ശ്രീ ഉള്ളാൾ 15ാമതെത്തി.
240 കോടി ഡോളറാണ് (ഏകദേശം 19,800 കോടി രൂപ) ഇവരുടെ സമ്പാദ്യം. ‘സിന്റെ’ ഐ.ടി കൺസൽട്ടിങ് സഹസ്ഥാപക നീരജ സേഥി 99 കോടി ഡോളർ (8,177 കോടി രൂപ) സമ്പാദ്യവുമായി 25ാമതും ‘കൺഫ്ലുവന്റ്’ കമ്പനി ചീഫ് ടെക്നോളജി ഓഫിസർ നേഹ നർഖെഡെ 52 കോടി ഡോളറുമായി (4,295 കോടി രൂപ) 50ാം സ്ഥാനത്തും പെപ്സികോ മുൻ സി.ഇ.ഒ ഇന്ദ്ര നൂയി 35 കോടി ഡോളറുമായി (2,891 കോടി രൂപ) 77ാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.