നാല് റഷ്യൻ കപ്പലുകൾ ക്യൂബൻ തീരത്തേക്ക്

ഹവാന: ആണവായുധ ശേഷിയുള്ള അന്തർവാഹിനി ഉൾപ്പെടെ നാല് റഷ്യൻ കപ്പലുകൾ അടുത്തയാഴ്ച ക്യൂബൻ തലസ്ഥാനമായ ഹവാനയിലെത്തും. ആണവായുധങ്ങൾ വഹിക്കാത്ത കപ്പലുകൾ ജൂൺ 12നും 17നും ഇടയിൽ തലസ്ഥാനത്ത് നങ്കൂരമിടുമെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു..

യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളായിരിക്കെയാണ് ആണവ അന്തർവാഹിനിയായ കസാനും മറ്റ് മൂന്ന് നാവിക കപ്പലുകളും യു.എസിനോട് ഏറെ അടുത്തുള്ള ക്യൂബയിലെത്തുന്നത്.

ക്യൂബയും യു.എസും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം 145 കിലോമീറ്ററാണ്. ജർമനി, യു.എസ് പോലുള്ള രാജ്യങ്ങൾ യുക്രെയ്ന് നൽകുന്ന ആയുധങ്ങൾ റഷ്യക്ക് നേരെ ഉപയോഗിക്കുകയാണെങ്കിൽ കടുത്ത നീക്കങ്ങളുണ്ടാകുമെന്ന് പ്രസിഡന്റ് പുടിൻ ഈയാഴ്ച വ്യക്തമാക്കിയിരുന്നു.   

Tags:    
News Summary - Four Russian ships to Cuban coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.