വാഷിങ്ടൺ: തിങ്കളാഴ്ച ഭൂമി വിട്ട നാലു ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിൽ (ഐ.എസ്.എസ്) എത്തിയതായി യു.എസ് ബഹിരാകാശ ഏജൻസി 'നാസ' അറിയിച്ചു. കമാൻഡർ മൈക്ക് ഹോപ്കിൻസ്, ഷാന്നൻ വാക്കർ, വിക്ടർ േഗ്ലാവർ, സോയ്ചി നൊഗുചി എന്നിവർ അടുത്ത ആറു മാസം ഇവിടെ കഴിയും.
'സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സ്യൂൾ' ഇവരെ കൃത്യമായി ഓർബിറ്റിങ് ലാബിനു മുന്നിലെത്തിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. നിലവിൽ മൂന്നുപേർ അവിടെയുണ്ട്. ഭൂമി വിട്ടുള്ള 27 മണിക്കൂർ യാത്ര അതിഗംഭീരമായിരുന്നെന്ന് മൈക്ക് ഹോപ്കിൻസ് പറഞ്ഞു. യു.എസ് സംസ്ഥാനമായ ഇഡാഹോക്ക് 422 കിലോമീറ്റർ മുകളിൽവെച്ചായിരുന്നു കൂടിച്ചേരൽ. പുതിയ സഞ്ചാരികളിൽ മൂന്നു പേർ യു.എസ് പൗരന്മാരും ഒരാൾ ജപ്പാൻ സ്വദേശിയുമാണ്. സ്പേസ് എക്സിെൻറ രണ്ടാമത്തെ ദൗത്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.