ഫ്രാൻസിൽ കോവിഡ് ബാധിതർ ഒരു കോടി കവിഞ്ഞു; ആറാമത്തെ രാജ്യം

പാരിസ്: ഫ്രാൻസിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. മഹാമാരി പൊട്ടിപുറപ്പെട്ടതു മുതൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ലോകത്തിലെ ആറാമത്തെ രാജ്യമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ എന്നിവിടങ്ങളിലും രോഗബാധിതർ ഒരു കോടി കവിഞ്ഞിരുന്നു.

ഫ്രാൻസിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,126 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്കും മുഖാവരണം നിർബന്ധമാക്കി.

അതേസമയം, രാജ്യത്ത് പൂർണമായി വാക്സിൻ എടുത്തവർക്ക് നിരീക്ഷണ കാലയളവ് കുറച്ചു. തിങ്കളാഴ്ച മുതൽ ഏഴു ദിവസമായിരിക്കും ക്വാറന്‍റീൻ. ബാക്കിയുള്ളവർക്ക് പത്ത് ദിവസമാണ്. വരാനിരിക്കുന്ന ആഴ്ചകൾ ഏറെ നിർണായകമാണെന്നും പുതിയ നിയന്ത്രണങ്ങൾ താൽക്കാലികമായി നടപ്പാക്കില്ലെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ പറഞ്ഞു.

Tags:    
News Summary - France becomes 6th country to top 10 million Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.