പാരീസ്: ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂനിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളാദിമിർ സെലൻസ്കിയും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് സെലൻസ്കി ബ്രസൽസിലെത്തുക. സെലൻസ്കിയുടെ മുന്നറിയിപ്പില്ലാതെയുള്ള യൂറോപ്യൻ പര്യടനമാണിത്.
റഷ്യ യുക്രെയ്ൻ ആക്രമണം തുടങ്ങിയതിനു ശേഷം ഇത് രണ്ടാം തവണയാണ് സെലൻസ്കി സ്വന്തം രാജ്യത്തിൽ നിന്ന് മാറിനിൽക്കുന്നത്. പാരീസ് സന്ദർശനത്തിനിടെ മാക്രോൺ സെലൻസ്കിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചു. ഒരു ഫ്രഞ്ച് പ്രസിഡന്റ് മറ്റൊരു രാഷ്ട്രത്തലവന് നൽകുന്ന ഉയർന്ന ബഹുമതിയാണിത്. ബുധനാഴ്ച ബ്രിട്ടനിലെത്തിയ സെലൻസ്കി ബ്രിട്ടീഷ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്റെ രാജ്യത്തു നിന്ന് റഷ്യൻ സൈന്യത്തെ തുരത്താൻ ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് സെലൻസ്കി ലോകനേതാക്കളോട് ആവശ്യപ്പെട്ടു. യുക്രെയ്ന് നൽകുന്ന പിന്തുണ തുടരുമെന്ന് മാക്രോണും ജർമൻ ചാൻസലർ ഒലാഫ് ഷൂൾസും ആവർത്തിച്ചു. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.