ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് അംഗീകരിക്കണമെന്ന് ഇടത് നേതാവ് ജീൻ ലൂക്ക് മെലൻചോൺ

പാരീസ്: ഫ്രാ​ൻ​സി​ൽ നി​ർ​ണാ​യ​ക​മാ​യ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇടത് സഖ്യം (എൻ.എഫ്.പി) അപ്രതീക്ഷിത നേട്ടമുണ്ടാക്കിയതിന് പിന്നാലെ, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന നിലപാട് ആവർത്തിച്ച് ഇടത് നേതാവ് ജീൻ ലൂക്ക് മെലൻചോൺ. തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം, ഇടത് സഖ്യത്തിൽ നിന്ന് പുതിയ പ്രധാനമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

'ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് അംഗീകരിക്കണം. ഈ വംശഹത്യയെ ലോകം മുഴുവൻ അപലപിക്കണം' -ജീൻ ലൂക്ക് മെലൻചോൺ പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നത് എന്‍.എഫ്.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇടത് സഖ്യത്തിന്റെ മുന്നേറ്റത്തിനു പിന്നാലെ വിജയാഘോഷത്തിൽ ഫലസ്തീന്‍ പതാകയും ഉയര്‍ത്തിയിരുന്നു.

അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ഏ​റ​ക്കു​റെ ഉ​റ​പ്പി​ച്ച തീ​വ്ര വ​ല​തു​ക​ക്ഷി​യാ​യ നാ​ഷ​ന​ൽ റാ​ലി​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളിയാണ് ഇ​ട​തു​സ​ഖ്യ​മാ​യ ന്യൂ ​പോ​പു​ല​ർ ഫ്ര​ണ്ട് അ​പ്ര​തീ​ക്ഷി​ത കു​തി​പ്പ് ന​ട​ത്തിയത്. എന്നാൽ, ഒ​റ്റ​ക്ക് ഭ​രി​ക്കാ​നാ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ട്ടില്ല. പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​​ക്രോ​ണി​​ന്റെ മ​ധ്യ​പ​ക്ഷ സ​ഖ്യ​മാ​യ എ​ൻ​സെം​ബി​ൾ ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഇവരുമായി സഖ്യംചേർന്നാലേ അധികാരത്തിലെത്തുക സാധ്യമാകൂ.

577 അം​ഗ പാ​ർ​ല​മെ​ന്റി​ൽ 289 സീ​റ്റാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​നു​വേ​ണ്ട​ത്. ഇടത് സഖ്യം 182 സീ​റ്റാ​ണ് നേ​ടി​യ​ത്. പ്ര​സി​ഡ​ന്റ് മാ​ക്രോ​ണി​​​ന്റെ എ​ൻ​സെം​ബി​ൾ സ​ഖ്യ​ത്തി​ന് 168 സീ​റ്റും മ​രീ​ൻ ലീ ​പെ​ന്നി​​​ന്റെ നാ​ഷ​ന​ൽ റാ​ലി​ക്ക് 143 സീ​റ്റും ല​ഭി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ ക​ക്ഷി​ക​ളും മ​റ്റ് വ​ല​തു​പാ​ർ​ട്ടി​ക​ളും ചേ​ർ​ന്ന് 60 സീ​റ്റും മ​റ്റ് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ 13ഉം ​മ​റ്റു​ള്ള​വ​ർ 11 സീ​റ്റും നേ​ടി.

പു​തി​യ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ഇ​ട​തു​സ​ഖ്യം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചിട്ടുണ്ട്. ഈ​യാ​ഴ്ച ഒ​ടു​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​മെ​ന്ന് ന്യൂ ​പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും ഒ​രാ​ഴ്ച മു​മ്പ് ന​ട​ന്ന ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ റൗ​ണ്ടി​ലും മു​ന്നി​ട്ടു​നി​ന്ന തീ​വ്ര വ​ല​തു​ക​ക്ഷി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന​ക​റ്റാ​ൻ ഇ​ട​തു സ​ഖ്യ​വും മ​ധ്യ​പ​ക്ഷ​വും ത​ന്ത്ര​പൂ​ർ​വം നീ​ങ്ങി​യ​താ​ണ് അ​പ്ര​തീ​ക്ഷി​ത ഫ​ല​ത്തി​ന് കാ​ര​ണം. 


അതേസമയം, ഫ്രഞ്ച് തെരഞ്ഞെടുപ്പ് ഫലത്തില്‍ മുന്‍ ഇസ്രായേല്‍ മന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയായ യിസ്രായേല്‍ ബെയ്‌തെനു നേതാവുമായ അവിഗ്‌ദോര്‍ ലിബര്‍മാന്‍ നിരാശ പരസ്യമാക്കി. ഫ്രാന്‍സിലുള്ള ജൂതന്മാരോടെല്ലാം ഒട്ടും താമസിയാതെ ഇസ്രായേലിലേക്കു കുടിയേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എൻ.എഫ്.പി നേതാവ് ജീൻ ലൂക്ക് മെലൻചോൺ ജൂതന്മാര്‍ക്കും ഇസ്രായേലിനുമെതിരായ പ്രസ്താവനകള്‍ക്കു പേരുകേട്ടയാളാണ്. തനി സെമിറ്റിക് വിരുദ്ധത കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. ഇസ്രായേലിനോട് കടുത്ത വിദ്വേഷവും പുലര്‍ത്തുന്ന പാര്‍ട്ടിയാണിതെന്നും ലിബര്‍മാന്‍ ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.