പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ചൈന സന്ദർശിക്കും. ഏപ്രിലിലായിരിക്കും മാക്രോണിന്റെ ചൈന സന്ദർശനം. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് മുൻകൈയെടുക്കുമെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെയാണ് മാക്രോണിന്റെ പ്രഖ്യാപനം. യുദ്ധം തീർക്കാനായി സമാധാന പദ്ധതി അവതരിപ്പിക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ചയാണ് ചൈന സന്ദർശിക്കുമെന്ന് മാക്രോൺ അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേൽ ചൈന സമ്മർദ്ദം ചെലുത്തണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. യുക്രെയ്നിൽ സമാധാനത്തിനായി ചൈന മുൻകൈയെടുക്കുന്നത് നല്ല കാര്യമാണ്. റഷ്യ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പിൻവലിക്കുകയും യുക്രെയ്നിന്റെ പരമാധികാരം അംഗീകാരം ചെയ്താൽ മാത്രമേ സമാധാനമുണ്ടാകുവെന്നും ഫ്രാൻസ് വ്യക്തമാക്കി.
യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയും ഷീ ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അത് ലോക സമാധാനത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. റഷ്യക്ക് ചൈന ആയുധങ്ങൾ നൽകുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. ഇതിലൂടെ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ ബെലറുസ് നേതാവ് അലക്സാണ്ടർ ലുക്കാൻഷോ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെ ചൈന സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. പ്രസിഡന്റ് ഷീ ജിങ്പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.