ഇന്ധനവില കുറക്കൽ: ഇന്ത്യക്ക് പ്രശംസയുമായി ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

റഷ്യയിൽനിന്ന് വിലക്കുറവിൽ ഇന്ധനം ലഭിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചെന്ന സൗത്ത് ഏഷ്യ ഇൻഡക്‌സ് റിപ്പോർട്ട് ടാഗ് ചെയ്ത് ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം.

ഇന്ത്യ യു.എസിൽ നിന്നുള്ള സമ്മർദം വകവെക്കാതെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ റഷ്യയിൽനിന്ന് വിലക്കിഴിവുള്ള എണ്ണ വാങ്ങുകയും ഇന്ധന വില കുറക്കുകയും ചെയ്തു. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ നമ്മുടെ സർക്കാർ നേടിയെടുക്കാൻ ശ്രമിച്ചത് ഇതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം അധികാരം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ വിദേശ നയത്തെ ഇമ്രാൻ ഖാൻ പ്രശംസിച്ചിരുന്നു.

Tags:    
News Summary - Fuel price cut: Imran Khan praises India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.