പുടിന്റെ അടുത്ത അനുയായി യുക്രെയ്നിൽ അറസ്റ്റിൽ

കിയവ്: യുക്രെയ്നിലെ റഷ്യൻ അനുകൂല പ്രതിപക്ഷ നേതാവും പ്രസിഡന്റ് ​വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ വിക്ടർ മെദ്‌വെഡ്‌ചുക് അറസ്റ്റിൽ.

എസ്‌.ബി.‌യു രഹസ്യാന്വേഷണ സേന നടത്തിയ പ്രത്യേക ഓപറേഷനിലാണ് ഇദ്ദേഹത്തെ പിടികൂടിയത്. യുക്രെയ്ൻ ദേശീയ സുരക്ഷ ഏജൻസി തലവൻ ഇവാൻ ബക്കനോവ് ഏജൻസിയുടെ ടെലിഗ്രാം ചാനലിൽ അറസ്റ്റ് സ്ഥിരീകരിച്ചു.

വിക്ടർ കൈവിലങ്ങണിഞ്ഞ് ഇരിക്കുന്ന ഫോട്ടോ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിരുന്നു. വീട്ടുതടങ്കലിലായിരുന്ന വിക്ടർ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഒളിവിൽ പോയിരുന്നു.   

Tags:    
News Summary - Fugitive Putin ally Medvedchuk arrested says Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.