ടോക്യോ: ജപ്പാനിൽ സൂനാമിയിൽ തകർന്ന ഫുകുഷിമ ആണവ നിലയത്തിൽനിന്നുള്ള ജലം കടലിലൊഴുക്കാൻ അന്താരാഷ്ട്ര ആണവോർജ സമിതി (ഐ.എ.ഇ.എ) അനുമതി നൽകി. 10 ലക്ഷം ടൺ സംസ്കരിച്ച ജലമാണ് കടലിലൊഴുക്കുക.
ഇതുമൂലം കടലിൽ ആണവ വികിരണ സാധ്യത തീരെ ദുർബലമാണെന്നും പരിസ്ഥിതിക്ക് ആഘാതം വരില്ലെന്നും സമിതി തയാറാക്കിയ സുരക്ഷ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചെറിയ നടപടിക്രമങ്ങൾകൂടി പൂർത്തിയാക്കിയാൽ നിലയം നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവറിന് ഈ ജലം കടലിൽ തള്ളാനാകും.
കൂറ്റൻ ടാങ്കിൽ 13 ലക്ഷം ടൺ ജലമാണ് സൂക്ഷിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഐസോടോപായ ട്രിറ്റിയം ഒഴികെ അപകടകരമായ എല്ലാ വസ്തുക്കളും വേർതിരിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.