ഫുകുഷിമ: ജപ്പാനിലെ ഫുകുഷിമ ആണവ വൈദ്യുത നിലയത്തിലെ മലിനജലം കടലിൽ ഒഴുക്കാൻ തീരുമാനിച്ചതിനെതിരെ പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ്. ജലത്തിൽ അടങ്ങിയ റേഡിയോ ആക്ടീവ് കാർബൺ മനുഷ്യരിലെ ഡി.എൻ.എയെ വരെ നശിപ്പിക്കുമെന്നും ഗ്രീൻപീസ് മുന്നറിയിപ്പ് നൽകി.
ഫുകുഷിമയിലെ ആണവ വൈദ്യുതി നിലയത്തിലെ പ്ലാൻറിൽ 1.23 മില്ല്യൺ മെട്രിക് ടൺ ജലം 2011 മുതൽ ഇതുവരെ ശേഖരിച്ചുവെച്ചിരിക്കുന്നു. ഇത് അപകടകരമായ നിലയിലാണെന്നും റേഡിയോ ആക്ടീവ് ഐസോേടാപ്പായ കാർബൺ 14ഉം മറ്റു അപകടകരമായ റേഡിയോചന്യൂക്ലൈഡ്സും ഇതിൽ അടങ്ങിയിരിക്കുന്നതായും പറയുന്നു. പസഫിക് സമുദ്രത്തിലേക്ക് ഇത് ഒഴുക്കുന്നതിലൂടെ ഭാവിയിൽ പരിസ്ഥിതിക്കും മനുഷ്യർക്കും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സംഘടന വ്യക്തമാക്കി.
ആണവ വൈദ്യുത നിലയത്തെ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ടൺ കടക്കിന് ജലം എന്തുെചയ്യണമെന്നത് ജപ്പാൻ വർഷങ്ങളായി ആലോചിക്കുന്ന കാര്യമാണ്. അവസാന ഉത്തരമായി അധികൃതരും രാജ്യത്തെ പരിസ്ഥിതി മന്ത്രാലയവും വ്യക്തമാക്കിയത് ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാമെന്നതായിരുന്നു. തുടർന്ന് മത്സ്യ മേഖലയിലെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തി.
മലിനജലം ശുദ്ധീകരിച്ച് ഭൂരിഭാഗം ഐസോടോപ്പുകളും നീക്കം ചെയ്ത ശേഷമാണ് ജലം കടലിലേക്ക് ഒഴുക്കുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ട്രിറ്റിയം ഐസോടോപ്പ് നീക്കം ചെയ്യാൻ സാധിക്കില്ലെന്നും മലിനജലത്തിൽ അപകടകമായ അളവിൽ കാർബൺ 14 അടങ്ങിയിട്ടുണ്ടെന്നും ഗ്രീൻപീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.