യു.എൻ ആസ്ഥാനത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കും; ഡിസംബർ 14ന് അനാച്ഛാദനം ചെയ്യും

യുനൈറ്റഡ് നേഷൻസ്: ഡിസംബറിൽ ഇന്ത്യ യു.എൻ രക്ഷാസമിതി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ സ്ഥാപിക്കും.

പത്മശ്രീ റാം സുതർ ആണ് പ്രതിമ നിർമിക്കുന്നത്. ഡിസംബർ 14ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അനാച്ഛാദനം ചെയ്യുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, 15 രക്ഷാസമിതി അംഗരാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ അനാച്ഛാദന ചടങ്ങിൽ സംബന്ധിക്കും.

Tags:    
News Summary - Gandhi statue to be installed at UN headquarters; It will be unveiled on December 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.