ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് 12 മരണം. 13 പേർക്ക് പരിക്കേറ്റു. സ്ഫോടനം അപകടമാണെന്നും തീവ്രവാദ പ്രവർത്തനമല്ലെന്നും സുരക്ഷ സേന കമാൻഡർ അഹ്മദ് സലീം പറഞ്ഞു. സമീപത്തെ സ്റ്റേഡിയത്തിൽ അമച്വർ ഫുട്ബാൾ കളിക്കുന്നവരാണ് ഇരകൾ.
സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റഷീദ് അപകടം സംബന്ധിച്ച് വിശദ അന്വേഷണത്തിന് ഉത്തരവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.