ഗസ്സ: ഗസ്സയിൽ 24 മണിക്കൂറിനിടെ 100ലേറെ ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. അൽശിഫ ആശുപത്രിയിൽ നാലാം ദിവസവും ഇസ്രായേൽ അതിക്രമം തുടരുകയാണ്. ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിയിൽ മിസൈൽ, ഷെൽ ആക്രമണത്തിലും വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടു. പശ്ചിമ ഗസ്സയിലെ അൽമിന ഭാഗത്ത് വീടുകൾക്കുനേരെ ഷെല്ലാക്രമണമുണ്ടായി. ഇവിടെത്തന്നെ ശാത്തി അഭയാർഥി ക്യാമ്പിലും ആക്രമണം നടത്തി. സെൻട്രൽ ഗസ്സയിലെ ദൈർ അൽ ബലാഹിൽ ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സെൻട്രൽ ഗസ്സയിലെ നുസൈറാത് ക്യാമ്പിൽ ബോംബാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ആശുപത്രിയിലെ ഏറ്റുമുട്ടലിൽ 100ഓളം പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുവെങ്കിലും അഭയാർഥികളെയും രോഗികളെയുമാണ് കൊലപ്പെടുത്തിയതെന്നാണ് ഫലസ്തീൻ പക്ഷം. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,988 ആയി. 74,188 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.