ആശുപത്രികളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമോ? അന്താരാഷ്ട്ര നിയമം പറയുന്ന​തെന്ത്...

ഗസ്സ: യുദ്ധവേളയിൽ ആശുപത്രികളെ ആക്രമിക്കുന്നതിനെതിരെ കൃത്യമായ വ്യവസ്ഥകൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ (IHL) പറയുന്നുണ്ട്. ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും സംരക്ഷണത്തിന് തടസ്സമാകുന്ന എല്ലാ പ്രവൃത്തികളും യുദ്ധക്കുറ്റമായാണ് അന്താരാഷ്ട്ര മാനുഷിക നിയമം കണക്കാക്കുന്നത്.

നാലാമത് ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 18 അനുസരിച്ച്, രോഗികളെയും പരിക്കേറ്റവരെയും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും മൊബൈൽ മെഡിക്കൽ സൗകര്യങ്ങളെയും യുദ്ധവേളയിൽ സംരക്ഷിക്കണം. ഒരു സാഹചര്യത്തിലും അവരെ ആക്രമിക്കാൻ പാടില്ല. അത്തരം നീക്കങ്ങൾ യുദ്ധക്കുറ്റമായി കണക്കാക്കും. കൂടാതെ, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെയോ പോരാളികളെയോ ജീവൻ രക്ഷാർഥം സായുധരായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകരെയോ ആക്രമിക്കാൻ പാടില്ല.

‘പരിക്കേറ്റവർക്കും രോഗികൾക്കും അംഗവൈകല്യമുള്ളവർക്കും ഗർഭിണികൾക്കും പ്രസവിച്ചവർക്കും പരിചരണം നൽകുന്ന ആശുപത്രികൾ ഒരു സാഹചര്യത്തിലും ആക്രമിക്കരുത്. സംഘട്ടനത്തിൽ ഏർപ്പെട്ട കക്ഷികൾ ഇവരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണം’ -ആർട്ടിക്കിൾ 18ൽ പറയുന്നു.

“ശത്രുവിന് ഹാനികരമായ പ്രവൃത്തികൾ ചെയ്യാൻ ഉപയോഗിക്കാത്തിടത്തോളം സിവിലിയൻ ആശുപത്രികൾക്ക് സംരക്ഷണം നൽകണം. ആക്രമണലക്ഷ്യമാകുന്നുണ്ടെങ്കിൽ ആവശ്യമായ മുന്നറിയിപ്പ് നൽകിയ ശേഷം ന്യായമായ സമയപരിധി നൽകി മാത്രമേ മാത്രമേ സുരക്ഷ പിൻവലിക്കാവൂ..’ -ആർട്ടിക്കിൾ 19ൽ വ്യക്തമാക്കുന്നു. അതേസമയം, രോഗികളോ മുറിവേറ്റവരോ ആയ സായുധ സേന അംഗങ്ങൾക്ക് ഈ ആശുപത്രികളിൽ പരിചരണം ലഭിക്കുന്നു എന്നതോ അല്ലെങ്കിൽ അത്തരക്കാരുടെ കൈവശമുള്ള ചെറിയ ആയുധങ്ങളും വെടിക്കോപ്പുകളും ഇവിടെ കണ്ടെത്തി എന്നതോ ശത്രുവിന് ഹാനികരമായ പ്രവൃത്തിയായി കണക്കാക്കില്ല -അതേ ആർട്ടിക്കിളിൽ വിശദീകരിക്കുന്നു. 

Tags:    
News Summary - Gaza: Is targeting hospitals a war crime? What does the international humanitarian law (IHL) say about the protection of hospitals and health workers?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.