കുവൈത്ത് സിറ്റി: സുരക്ഷ ഭീഷണികൾ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൾഫ് അറബ് മേഖലയിലുടനീളം ഏകീകൃത സംവിധാനം അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അസ്സബാഹ് പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കടത്തുകാരെ തടയാനുള്ള കുവൈത്തിന്റെ വിജയകരമായ ശ്രമങ്ങളെ ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചു.
സമാന അപകടങ്ങളിൽനിന്ന് സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ശക്തമായി പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിയാദിന്റെ സുരക്ഷ എല്ലാ ജി.സി.സി അംഗരാജ്യങ്ങളുടെയും സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.