ബർലിൻ: വംശഹത്യ, യുദ്ധക്കുറ്റങ്ങളുടെയും അഞ്ചു വയസ്സുകാരിയായ യസീദി ബാലികയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മുൻ ഐ.എസ് ഭീകരനെ ജർമൻ കോടതി ശിക്ഷിച്ചു. ഇറാഖി പൗരനായ താഹ അൽ-ജെയെ ഫ്രാങ്ക്ഫുർട്ട് മേഖല കോടതിയാണ് ജീവപര്യന്തം തടവിനും 50,000 യൂറോ (ഏകദേശം 42.5 ലക്ഷം രൂപ) കുട്ടിയുടെ മാതാവിന് നൽകാനും ശിക്ഷിച്ചത്.
യസീദി ന്യൂനപക്ഷത്തിനുമേൽ ഐ.എസ് നടത്തിയ വംശഹത്യക്കെതിരെ ലോകത്ത് ആദ്യ ശിക്ഷാവിധിയാണിതെന്ന് ജർമൻ വാർത്ത ഏജൻസി ഡി.പി.എ പറഞ്ഞു. പ്രോസിക്യൂഷൻ ആരോപണം പ്രതി തള്ളിക്കളഞ്ഞു. സമാനമായ കേസിൽ ഇയാളുടെ ജർമൻകാരിയായ ഭാര്യയെ 10 വർഷം തടവിന് കോടതി കഴിഞ്ഞമാസം ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.