സൂയസിൽ കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ നീങ്ങിത്തുടങ്ങിയപ്പോൾ (Image: Reuters)

കുരുക്കഴിഞ്ഞു; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കി, ഗതാഗതം പുനരാരംഭിച്ചു

കൈറോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ 'എവർഗിവൻ' നീക്കി. കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാർ അഡ്മിറൽ ഒസാമ റബി അറിയിച്ചു. ഏതാണ്ട് ഒരാഴ്ചയോളം നീണ്ട പരിശ്രമഫലമായാണ് ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചത്. ഇതോടെ കനാൽ വഴിയുള്ള ജലഗതാഗതം പുനരാരംഭിച്ചു.

'അവൾ സ്വതന്ത്രയായി' എന്നാണ്​ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയയാൾ പ്രതികരിച്ചത്​. സൂയസ് കനാലിലെ ടഗ്‌ ബോട്ടുകളിലൊന്ന് വലിച്ചിടുന്ന ചിത്രവും വിഡിയോയും അധികൃതർ പങ്കുവെച്ചു.

കപ്പലിന്‍റെ മുൻ, പിൻ ഭാഗങ്ങൾ നാലു മീറ്റർ ചലിച്ചതായി നേരത്തെ സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സ്ട്രാ ന്യൂസ് റിപ്പോർട്ട് ചെയ്​തിരുന്നു. മുൻഭാഗം ചലിച്ചു തുടങ്ങുകയും പ്രൊപ്പലർ പ്രവർത്തന സജ്ജമാവുകയും ചെയ്​തതോടെയാണ്​ കപ്പലിനെ നീക്കാൻ സാധിച്ചത്​. മണൽതിട്ടയിൽ ഇടിച്ച കപ്പലിന്‍റെ അണിയത്ത് കൂടി വെള്ളം ഒഴുകി തുടങ്ങുകയും ചെയ്​തിരുന്നു.


കൂടുതൽ ടഗ്​ ബോട്ടുകൾ ഉപയോഗിച്ചും ഇരുവശത്തെയും ​ഡ്രെഡ്​ജിങ്​ നടത്തി കപ്പൽ മോചിപ്പിച്ചും കണ്ടയ്നറുകൾ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കിയത്​. 24 മണിക്കൂറിൽ 12 മണിക്കൂർ ​ഡ്രെഡ്​ജിങ്ങിനായും 12 മണിക്കൂർ ടഗ്​ ബോട്ടുകളുടെ പ്രവർത്തനങ്ങൾക്കുമായാണ്​ മാറ്റിവെച്ചത്​. 14 ടഗ്​ ബോട്ടുകൾ സ്ഥലത്തെത്തിച്ചിരുന്നു. നെതർലൻഡ്​സ്​ ആസ്​ഥാനമായുള്ള ബോസ്​കാലിസ്​ ആണ്​ മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്​തത്​.

ഏഷ്യയിൽ നിന്ന്​ യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പൽ പാത ആറു ദിവസമാണ്​ അടഞ്ഞു കിടന്നത്​​. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം എൽ.എൻ.ജി, എൽ.പി.ജി ഉൽപന്നങ്ങൾ, വസ്​ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ, കാർ സ്​പെയർ പാർട്​സുകൾ അടക്കമുള്ളവ കയറ്റിയ 369 കപ്പലുകൾ​ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടന്നത്​.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ എ​വ​ർഗിവൻ എ​ന്ന ജ​പ്പാ​ൻ​ ച​ര​ക്കു​ക​പ്പ​ൽ സൂ​യ​സ്​ ക​നാ​ലി​ന്​ മ​ധ്യേ ചേ​റി​ൽ പു​ത​ഞ്ഞ​ത്. 2,24,000 ട​ൺ ച​ര​ക്ക്​ ക​യ​റ്റാ​ൻ ​േശ​ഷി​യു​ള്ള​താ​ണ്​ ക​പ്പ​ൽ. ജ​പ്പാ​നി​ലെ ഷൂ​യി കി​സെ​ൻ എ​ന്ന ക​മ്പ​നി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​പ്പ​ൽ താ​യ്​​വാ​ൻ ക​മ്പ​നി​യാ​യ എ​വ​ർ​ഗ്രീ​ൻ മ​റൈ​നാ​ണ്​ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പൗരസ്​ത്യ ലോകവും പാശ്​ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയാണ്​ സൂയസ്​ കനാൽ. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളി​ലൊന്നായ സൂയസ്​ കനാൽ വഴി പ്രതിദിനം 960 കോടി ഡോളർ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക്​ കടത്തുന്നുവെന്നാണ്​ കണക്കുകൂട്ടൽ.

Tags:    
News Summary - Giant Ship Stuck In Suez Canal Afloat, Traffic Resuming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.