ആഗോള മലിനീകരണത്തെ തുടർന്നുള്ള മരണം; ഇന്ത്യയും ചൈനയും മുന്നിൽ

മലിനീകരണം മൂലം ലോകത്ത് ഒരുവ‍ർഷം മരിച്ചത് ഒമ്പത് ദശലഷം പേരെന്ന് പുതിയ പഠനം. എല്ലാതരത്തിലുള്ള മലിനീകരണവും മരണത്തിന് കാരണമാകുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ദി ലാസെന്‍റ് പ്ലാനിറ്ററി ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് വിവരങ്ങൾ.

മലിനീകരണം കാരണം മരിക്കുന്നവരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇന്ത്യയും ചൈനയുമാണ്. 2.2 ദശലക്ഷം പേർ ചൈനയിൽ മരിച്ചപ്പോൾ ഇന്ത്യയിൽ 2.4 ദശലക്ഷം പേരാണ് മരിച്ചതെന്ന് പഠനത്തിൽ പറയുന്നു. അതേസമയം ഈ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും ജനസംഖ്യയുളളത് ഈ രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

2000 മുതൽ കാറുകൾ ട്രക്കുകൾ വ്യവസായശാലകൾ എന്നിവയിൽ നിന്നുമുള്ള മലിന വായുവും മരണ സംഖ്യ 55ശതമാനം വർധിക്കുന്നതിന് കാരണമായി. പൂർണ്ണമായി വ്യവസായവൽക്കരിക്കപ്പെട്ട രാജ്യങ്ങളിൽ അമേരിക്കയിലാണ് മലിനീകരണം കാരണം കൂടുതൽ ആളുകൾ മരിക്കുന്നത്. പട്ടികയിൽ ഏഴാം സ്ഥാനത്താണ് അമേരിക്ക.142,883 പേരാണ് അമേരിക്കയിൽ 2019ൽ മാത്രം മരിച്ചത്. പുകവലി കാരണവും പരോക്ഷ പുകവലിമൂലവും മരിക്കുന്നവരുടെ എണ്ണത്തിന് തുല്യമാണ് മലിനീകരണം കാരണം മരിക്കുന്നവരുടെ എണ്ണമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് ഡാറ്റാ ബേസ് ഏൻഡ് ദി ഇൻസ്റ്റിറ്റ്യൂറ്റ് ഫോർ ഹെൽത്ത് മെട്രിക്സ് ഏൻഡ് ഇവാല്യേഷന്‍റെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. ഒമ്പത് ദശലക്ഷം എന്നത് വലിയൊരു സംഖ്യയാണെന്നും ഇത് കുറയുന്നില്ല എന്നതാണ് ദുഖകരമായ വാർത്ത എന്നും ഗവേഷകർ പറയുന്നു. കൂടാതെ മിക്ക ആളുകളും മരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നും സ്ട്രോക്ക്, കാൻസർ, കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നുമാണ് എന്നാൽ അവയെല്ലാം മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Tags:    
News Summary - Global pollution kills 9 million people a year, says study; India, China top the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.