മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശിൽ നിന്നും മോഷണം പോയി

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളിദേവിയുടെ കിരീടം ബംഗ്ലാദേശിൽ നിന്നും മോഷണം പോയി. ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് മോഷ്ടിക്കപ്പെട്ടത്. ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ജശോരേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് കാളി വിഗ്രഹത്തിൽ കിരീടമില്ലെന്ന് ആദ്യം കണ്ടെത്തിയത്. ബംഗ്ലാദേശ് പത്രം ​ദ ഡെയ്‍ലി സ്റ്റാറാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

2021ലെ ബംഗ്ലാദേശ് സന്ദർശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. ഇന്ത്യയിലും അയൽ രാജ്യങ്ങളിലുമായി കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. ശക്തിപുരയിലെ ഈശ്വരിപൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

12ാം നൂറ്റാണ്ടിൽ അനാരിയെന്നയാളാണ് ക്ഷേത്രം നിർമിച്ചത്. 100 വാതിലുകളുമായിട്ടായിരുന്നു നിർമാണം. പിന്നീട് 13ാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ ക്ഷേത്രം പുതുക്കി പണിതു. 16ാം നൂറ്റാണ്ടിൽ രാജ പ്രതാപഡിത്യ ക്ഷേത്രം പുനർനിർമിച്ചു. സന്ദർശനത്തിനിടെ ക്ഷേത്രത്തിൽ കമ്യൂണിറ്റി ഹാൾ നിർമിക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.

Tags:    
News Summary - Goddess Kali's crown, gifted by PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.