ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്വ (ജെ.യു.ഡി) തലവനുമായ ഹാഫിസ് സഈദിെൻറ വക്താവ് യഹ്യ മുജാഹിദിന് പാക് ഭീകരവിരുദ്ധ കോടതി 15 വർഷം തടവുശിക്ഷ വിധിച്ചു.
ഭീകരതക്ക് ധനസഹായം നൽകിയ കേസിലാണ് വിധി. കഴിഞ്ഞ മാസം മറ്റൊരു ഭീകര ധനസഹായ കേസിൽ മുജാഹിദിന് കോടതി 32 വർഷം തടവ് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാഹോർ ഭീകര വിരുദ്ധ കോടതി, ജെ.യു.ഡിയുടെ മുതിർന്ന നേതാവ് സഫർ ഇഖ്ബാലിന് 15 വർഷവും സഈദിെൻറ ബന്ധു ഹാഫിസ് അബ്ദുൽ റഹ്മാൻ മക്കിക്ക് ആറുമാസവും തടവുശിക്ഷ വിധിച്ചു.
ഇഖ്ബാലിന് നേരത്തെ കോടതി 26 വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പഞ്ചാബ് പൊലീസിലെ ഭീകര വിരുദ്ധ വിഭാഗം ജെ.യു.ഡി നേതാക്കൾക്കെതിരെ 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പലതിലും സഈദും പ്രതിയാണ്. ലശ്കറെ ത്വയ്യിബയുടെ മുഖ്യധാര സംഘടനയാണ് ജെ.യു.ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.