ബ​റാ​ക് ഒ​ബാ​മ​

ഇസ്രായേൽ-ഫലസ്തീൻ സംഘർഷം: ആരുടെയും കൈകൾ ശുദ്ധമല്ല, നമ്മളും ഒരു പരിധിവരെ കാരണക്കാരാണെന്ന് ബറാക് ഒബാമ

വാഷിങ്ടൺ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ കുറിച്ച് സമൂഹമാധ്യമങ്ങൾ വഴിയുള്ള ആരോപണ പ്രത്യാരോപണങ്ങളിൽ പ്രതികരിച്ച് അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ. സംഘർഷത്തെ കുറിച്ച് സൂക്ഷ്മമായി മനസിലാക്കണമെന്ന് പറഞ്ഞ ഒബാമ, ആരുടെ കൈകളും ശുദ്ധമല്ലെന്നും സംഘർഷത്തിന് ഒരു പരിധിവരെ എല്ലാവരും കാരണക്കാരാണെന്നും ചൂണ്ടിക്കാട്ടി.

ഇസ്രായേൽ അധിനിവേശവും ഫലസ്തീനികൾക്ക് സംഭവിക്കുന്നതും അസഹനീയമാണ്. അതേസമയം, ഹമാസിന്‍റെ ആക്രമണത്തിൽ ന്യായീകരണമില്ലെന്നും ഒരു അഭിമുഖത്തിൽ ഒബാമ വ്യക്തമാക്കി.

'സത്യം പറയുന്നതായി നിങ്ങൾക്ക് നടിക്കാം, സത്യത്തിന്റെ ഒരു വശത്തെ കുറിച്ച് സംസാരിക്കാം, ചില സന്ദർഭങ്ങളിൽ ധാർമിക നിരപരാധിത്വം നിലനിർത്താൻ ശ്രമിക്കാം, പക്ഷേ അത് പ്രശ്നത്തിന് പരിഹാരമാകില്ല' -ഒബാമ ചൂണ്ടിക്കാട്ടി.

ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കണമെന്നുണ്ടെങ്കിൽ മുഴുവൻ സത്യവും ഉൾക്കൊള്ളണമെന്നും ആരുടെയും കൈകൾ ശുദ്ധമല്ലെന്നും നമ്മളെല്ലാം ഒരു പരിധിവരെ പങ്കാളികളാണെന്ന് സമ്മതിക്കണമെന്നും ഒബാമ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Hamas attacks ‘horrific,’ Palestinians’ suffering ‘unbearable’, Obama says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.