ഗസ്സ സിറ്റി: ഗസ്സയിൽ ഹമാസ് തടവിലായിരുന്ന രണ്ട് അമേരിക്കൻ ബന്ദികളെ വിട്ടയച്ചു. ഹമാസ് ടെലിഗ്രാം ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു അമ്മയും മകളുമാണ് മോചിതരായതെന്ന് നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയവരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഇവരെ റെഡ് ക്രോസിന് കൈമാറിയിട്ടുണ്ട്.
ഖത്തർ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വിട്ടയക്കാൻ തീരുമാനം. ബന്ദികളുടെ വിഷയം അനുഗുണ മാർഗത്തിൽ കൈകാര്യം ചെയ്യാൻ ഒരുക്കമാണെന്നും അതിന് ഗസ്സയിലെ ഇസ്രായേൽ ബോംബുവർഷം അവസാനിപ്പിക്കണമെന്നും ഹമാസ് അറിയിച്ചു.
മാനുഷിക വശം പരിഗണിച്ചാണ് വിട്ടയക്കുന്നതെന്നും പറഞ്ഞു. 200ഓളം ഇസ്രായേലി ബന്ദികളാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ളത്. ഏറെപ്പേരും ജീവനോടെയുണ്ടെന്ന് ഇസ്രായേലും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.