File Pic

ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 പേരെ ബന്ദികളാക്കിയതായി ഹമാസ്

ഗസ്സ സിറ്റി: ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 പേരെ ബന്ദികളാക്കിയതായി ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടന ഹമാസ്. ഹമാസിന്‍റെ മുതിർന്ന നേതാവ് മൂസ അബു മർസൂക് ആണ് ഒരു അറബിക് വാർത്താ ചാനലിനോട് ഇക്കാര്യം പറഞ്ഞത്. ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ബന്ദികളാക്കിയ 30 പേർക്ക് പുറമേയാണിത്.

ഹമാസ് ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ബന്ദികളാക്കിയവരെ കുറിച്ച് ഹമാസോ ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദോ ഔദ്യോഗികമായി വിവരം നൽകിയിട്ടില്ല.

ഇസ്രായേലിൽ നിന്ന് ബന്ദികളാക്കിയ സ്ത്രീയെയും കുട്ടികളേയും ഹമാസ് പോരാളികൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന വിഡിയോ കഴിഞ്ഞ ദിവസം അൽജസീറ പുറത്തുവിട്ടിരുന്നു. ഇസ്രായേലിൽ ആക്രമണം നടത്തിയ ഹമാസ് പോരാളികളെ ഇസ്രായേൽ സൈന്യം പിടികൂടി ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - hamas says it is holding more than 100 people captive in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.