ചൈനീസ് സോഷ്യല്‍മീഡിയ ആപ്പായ ടിക്‍ടോക് നിരോധിച്ചതില്‍ സന്തോഷമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് കാനഡ, യു.എസ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ടിക്‍ടോകിന് ഭാഗിക നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷ എന്നതിലുപരി എന്‍റെ കുട്ടികള്‍ക്ക് ഈ ആപ് ഇനി ഉപയോഗിക്കാന്‍ കഴിയില്ലല്ലോ എന്നത് വ്യക്തിപരമായ സന്തോഷം നല്‍കുന്നുവെന്ന് ഒട്ടാവയിൽ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ട്രൂഡോ പറഞ്ഞു. 51കാരനായ ട്രൂഡോക്ക് മൂന്ന് കുട്ടികളുണ്ട്. അതിൽ രണ്ട് പേര്‍ കൗമാരക്കാരാണ്. ടിക്‍ടോക് സ്വകാര്യതക്കും സുരക്ഷക്കും അസ്വീകാര്യമായ അപകടമുണ്ടാക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ മാസമാണ് നിരോധനം പ്രഖ്യാപിച്ചത്.
"ഞാൻ അവരുടെ സ്വകാര്യതയിലും അവരുടെ സുരക്ഷയിലും ശ്രദ്ധാലുവാണ്. അതിനാൽ സർക്കാർ ഇഷ്യൂ ചെയ്ത അവരുടെ ഫോണുകളിൽ ഇനി ടിക് ടോക് ലഭിക്കാത്തതില്‍ എനിക്ക് സന്തോഷമുണ്ട്" -ട്രൂഡോ പറഞ്ഞു. "അത് അവർക്ക് വലിയ നിരാശയായിരുന്നു. 'ശരിക്കും ഇത് ഞങ്ങൾക്ക് ബാധകമാണോ ഡാഡ്?" എന്നവര്‍ ചോദിച്ചു. ട്രൂഡോ പറഞ്ഞു.
ഒരു ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ് ആയതിനാൽ ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സർക്കാരിന് ആക്‌സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയും ഉള്ളതിനാലാണ് ആപ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ് ഉയർത്തുന്ന സ്വകാര്യതയെയും സുരക്ഷാ അപകടങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണ് സർക്കാർ നൽകിയ ഉപകരണങ്ങളിൽ ടിക് ടോക് നിരോധിക്കാനുള്ള കാനഡയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.