ഫ്ലയിങ് കിസ് ആരോപണം: രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് അനിൽ ആന്‍റണി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ ഫ്ലയിങ് കിസ് ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്‍റണി. തന്‍റെ പ്രവൃത്തികളിലൂടെ ഒരു തരത്തിലും പാർലമെന്‍റിൽ തുടരാൻ യോഗ്യനല്ലെന്ന് രാഹുൽ ഗാന്ധി എന്ന് തെളിയിക്കുകയാണ്. ഇന്നലെ പാർലമെന്‍റിൽ സംഭവിച്ചതും അതിന് തെളിവാണെന്നും എത്രയും പെട്ടെന്ന് രാഹുൽ മാപ്പ് പറയണമെന്നും അനിൽ കെ ആന്‍റണി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സ്ഥാനത്തെ അനാദരിച്ചു കൊണ്ട് മുമ്പും രാഹുൽ ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. മികച്ച പാർലമെന്‍റേറിയനും മികച്ച മന്ത്രിയും അതിലുപരി 50 വർഷത്തെ ഗാന്ധി കുടുംബഭരണം ആവസാനിപ്പിച്ച സ്മൃതി ഇറാനിയാണ് പാർലമെന്റിൽ സംസാരിച്ചത്. അതുകൊണ്ടുതന്നെ രണ്ട്, മൂന്ന് മാസത്തിന് ശേഷം പാർലമെന്‍റിലേക്കുള്ള തിരിച്ചുവരവിൽ അദ്ദേഹത്തിന്‍റെ ആവലാതികളും നിരാശയും മനസിലാക്കാനാകുമെന്നും അനിൽ ആന്‍റണി പറഞ്ഞു.

കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ പ്രവൃത്തിയെ അപലപിക്കുന്നതിന് പകരം ന്യായികരിക്കാൻ മത്സരിക്കുകയാണെന്നും അനിൽ ആന്‍റണി കൂട്ടിച്ചേർത്തു.

Tags:    
News Summary - He should be apologising BJP's Anil Antony over alleged 'flying kiss' by Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.