തെൽ അവീവിലെ ഇസ്രായേൽ സൈനിക കേന്ദ്രം ആക്രമിച്ച് ഹിസ്ബുല്ല

തെൽ അവീവ്: ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം. ഇതാദ്യമായാണ് ഹിസ്ബുല്ല തെൽ അവീവിലെ ഇസ്രായേൽ സൈനിക കേന്ദ്രം ആക്രമിക്കുന്നത്. തെക്കൻ തെൽ അവീവിലെ ബിലു ​സൈനിക കേന്ദ്രം ആക്രമിച്ചുവെന്ന് ഹിസ്ബുല്ല അറിയിച്ചു.

അതേസമയം, ആക്രമണത്തിൽ ആൾനാശമോ കെട്ടിടങ്ങൾക്ക് കേടുപാടോ സംഭവിച്ചുവെന്നോയെന്ന് വ്യക്തമല്ല. ആക്രമണം സംബന്ധിച്ച് ഇസ്രായേൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേരത്തെ ഇസ്രായേലിന് നേരെ നടത്തിയ രണ്ട് ആക്രമണങ്ങളുടെ വിവരങ്ങൾ ഹിസ്ബുല്ല പുറത്ത് വിട്ടിരുന്നു. അതിലൊരു ആക്രമണം ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫക്ക് നേരെയായിരുന്നു. മറ്റൊന്ന് തെൽ അവീവിന് സമീപത്തെ ഇസ്രായേലിലെ പ്രധാനപ്പെട്ട വിമാനത്താവളത്തിന് നേരെയായിരുന്നു ആക്രമണം. ഇസ്രായേൽ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇതുമൂലം തടസപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ഏതാനം മണിക്കൂറുകളായി ലെബനാനിൽ ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം തുടരുന്നത്. ഇസ്രായേൽ യുദ്ധവിമാനങ്ങൾ നാല് ആക്രമണങ്ങളെങ്കിലും നടത്തിയെന്നാണ് റിപ്പോർട്ട്.

ആക്രമണങ്ങളെ തുടർന്ന് തീപടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ഈ ആക്രമണങ്ങളിൽ ആർക്കെങ്കിലും ജീവൻ നഷ്ടമായോയെന്നും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായോയെന്നും വ്യക്തമായിട്ടില്ല.

Tags:    
News Summary - Hezbollah attack drones target Tel Aviv army base

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.