കർണാടക ഹിജാബ് നിരോധനം; അന്താരാഷ്ട്ര പ്രതികരണങ്ങൾ അറിയാം

കർണാടകയിൽ ചില കോളജുകളിലും സ്കൂളുകളിലും മുസ്‍ലിം പെൺകുട്ടികൾക്ക് തലമറക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ രൂക്ഷമാകുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ അന്താരാഷ്ട്ര സമൂഹവും ഹിജാബ് വിലക്കിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. അമേരിക്കയടക്കം വിഷയത്തിൽ പ്രതിഷരണം അറിയിച്ചു.

ആഭ്യന്തര വിഷയമാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിടുണ്ട്. ഹിജാബ് വിവാദം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ മുസ്‍ലിം വിരുദ്ധത അങ്ങേയറ്റം അപകടകരമായ അവസ്ഥയിലായെന്ന് പ്രശസ്ത പണ്ഡിതൻ ചോം ചോംസ്കി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് വാർത്ത ആയിരുന്നു. ഇന്ത്യൻ സംസ്ഥാനത്ത് ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ സ്കൂളുകളിലും കോളജുകളിലും ശിരോവസ്ത്രം നിരോധിച്ചതിൽ ഒരു യു.എസ് ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചു. ഹിജാബ് നിരോധനം സ്ത്രീകളെയും പെൺകുട്ടികളെയും കളങ്കപ്പെടുത്തുകയും പാർശ്വവത്കരിക്കുകയും ചെയ്യുമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് അംബാസഡർ റഷാദ് ഹുസൈൻ ട്വീറ്റ് ചെയ്തു. "മതസ്വാതന്ത്ര്യത്തിൽ ഒരാളുടെ മതപരമായ വസ്ത്രം തെരഞ്ഞെടുക്കാനുള്ള കഴിവും ഉൾപ്പെടുന്നു" -ഹുസൈൻ പറഞ്ഞു.

നോബൽ പ്രൈസ് ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസുഫ് സായ് ശക്തമായ പ്രതികരണവുമായി രംഗ​ത്തെത്തിയിരുന്നു.

മാഞ്ചസ്റ്റർ യുനൈറ്റഡും അന്താരാഷ്ട്ര താരം പോൾ പോഗ്ബയും കർണാടകയിലെ മുസ്‍ലിം സ്ത്രീകൾക്ക് പിന്തു പ്രഖ്യാപിച്ചു രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Hijab ban in Indian state violates religious freedom: US official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.