ബെയ്റൂത്ത്: ലബനാനിലെ വെടിനിർത്തൽ ചർച്ചകൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ഇറാൻ. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ലബനാനിൽ ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമാകുന്നതിനിടെയാണ് വെടിനിർത്തൽ ചർച്ചകൾക്കുള്ള ഇറാൻ പിന്തുണ.
ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള ബെയ്റൂത്തിലെ തെക്കൻ മേഖലകളിൽ തുടർച്ചയായ നാലാം ദിവസവും ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിനിർത്തൽ ചർച്ചകളും സജീവമാകുന്നത്. ലബനാനിലെ യു.എസ് അംബാസിഡർ വെടിനിർത്തൽ കരാർ മുന്നോട്ടുവെച്ചുവെന്ന് മുതിർന്ന രണ്ട് ലബനീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പാർലമെന്റ് സ്പീക്കർ നബിഹ് ബെരാരിക്ക് മുമ്പാകെയാണ് വെടിനിർത്തൽ കരാർ യു.എസ് മുന്നോട്ടുവെച്ചത്. വെടിനിർത്തൽ ചർച്ചകൾ നടത്താൻ ബെരാരിയെയാണ് ഹിസ്ബുല്ല ചുമതലപ്പെടുത്തിയിരിക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ബെരാരി ഇറാൻ ഉദ്യോഗസ്ഥനായ അലി ലാരിജനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വെടിനിർത്തൽ ചർച്ചകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തങ്ങൾ ഒന്നും അട്ടിമറിക്കാൻ നോക്കുന്നില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ലാരിജനിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.