യു.കെ വാഴ്സിറ്റികളോട് ‘നോ’ പറഞ്ഞ് ഇന്ത്യൻ വിദ്യാർഥികൾ

ല​ണ്ട​ൻ: യു.​കെ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 20.4 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണു​ണ്ടാ​​യ​തെ​ന്ന് യു.​കെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള ഓ​ഫി​സ് ഫോ​ർ സ്റ്റു​ഡ​ന്റ്സ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. കു​ടി​യേ​റ്റ​ക്കാ​രു​ടെ ചു​മ​ത​ല​യു​ള്ള ഹോം ​ഓ​ഫി​സി​ന്റെ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

2022 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 28,585 വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വു​ണ്ടാ​യി. അ​താ​യ​ത് 1,39,914 വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് 1,11,329 ആ​യി എ​ണ്ണം കു​റ​ഞ്ഞു. യു.​കെ​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞ​തും സ​മീ​പ​കാ​ല​ത്തെ കു​ടി​യേ​റ്റ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​ക്ക് പു​റ​മെ നൈ​ജീ​രി​യ​യി​ൽ​നി​ന്ന് 25,897 വി​ദ്യാ​ർ​ഥി​ക​ൾ കു​റ​ഞ്ഞു. ഇ​ങ്ങ​നെ പോ​യാ​ൽ, ഇ​ന്ത്യ​യി​ൽ​നി​ന്ന​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​രു​മാ​നം മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​മെ​ന്നും റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം, വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ​ങ്കാ​ളി​യെ കൂ​ടെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ ഈ ​അ​വ​സ്ഥ​യി​ൽ മാ​റ്റം വ​രി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ സ്റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ യു.​കെ പ്ര​സി​ഡ​ന്റ് അ​മി​ത് തി​വാ​രി പ​റ​ഞ്ഞു.

Tags:    
News Summary - Indian students say 'no' to UK universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.