കരോലിന ലെവിറ്റ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; പദവിയിലെത്തുന്ന പ്രായം കുറഞ്ഞയാൾ

വാഷിങ്ടൺ: പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാക്കി ഡോണൾഡ് ട്രംപ്. യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് സെക്രട്ടറിയാണ് ലെവിറ്റ്. സ്മാർട്ടായ പെൺകുട്ടിയാണ് ലെവിറ്റ്. നല്ല രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനങ്ങൾക്ക് കൈമാറുന്നതിൽ അവർ വിജയിക്കുമെന്നാണ് പ്രതീക്ഷ​യെന്ന് ഡോണൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവർ നിയുക്ത യു.എസ് പ്രസിഡന്റിനായി പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ അവർ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. ഫോക്സ് ന്യൂസിന്റെ പോഡ്കാസ്റ്റിൽ അവർ ഇക്കാര്യങ്ങ​ളെല്ലാം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ ഒന്നാം ടേമിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി അവർ പ്രവർത്തിച്ചിട്ടുണ്ട്. 2022ലെ തെരഞ്ഞെടുപ്പിൽ ന്യൂ ഹാംസ്ഫിയറിൽ നിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. യു.എസ് കോൺഗ്രസിലെ എലീസ സ്റ്റഫാങ്കിയുടെ വക്താവായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിലല്ല താൻ വളർന്നത്. ഭൂരിപക്ഷം അമേരിക്കക്കാരേയും പോലെ മധ്യവർഗ കുടുംബത്തിലാണ് താൻ ജനിച്ച് വളർന്നത്. കോളജ് പഠനകാലത്താണ് താൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നതെന്നും

Tags:    
News Summary - Karoline Leavitt to become youngest White House press secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.