എറവസ്റ്റ് കൊടുമുടിയിലും കോവിഡോ?

കാഠ്മണ്ഡു: കഴിഞ്ഞ കുറച്ച് കാലമായി ലോകം മുഴുവന്‍ കോവിഡിനെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഈ വേളിയിലൊന്നും എറവസ്റ്റ് കൊടുമുടിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാലിപ്പോള്‍ കോവിഡിന്‍െറ പേരില്‍ എവറസ്റ്റും ചര്‍ച്ചയാവുകയാണ്. എറവസ്റ്റ് ആരോഹകരുടെ ഗൈഡായ ജങ്ബുഷെര്‍പയ്ക്ക് കോവിഡ് ബാധിച്ചതാണിതിനുകാരണം. ബഹ്റൈന്‍ രാജകുമാരനെ എറവസ്റ്റ് ആരോഹണത്തിനുസഹായിക്കാന്‍ നിയോഗിക്കപ്പെട്ടയാളാണ് ജങ്ബുഷെര്‍പ.

17,590 അടി ഉയരത്തിലത്തെിയപ്പോഴാണ് അദ്ദേഹത്തിനു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന്, ജങ്ബുവിനെ നിയോഗിച്ച പര്യവേഷണ കമ്പനി തലസ്ഥാനമായ കാഠ്മണ്ഡുവിലെ ആശുപത്രിയിലത്തെിച്ചു. അവിടെ നിന്നാണ്, കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ, ബഹ്റൈന്‍ രാജകുമാരന്‍െറ യാത്ര നിര്‍ത്തിവെച്ചു.

രാജകുമാരന്‍്റെ കൊടുമുടി കയറ്റം റദ്ദാക്കപ്പെട്ടതോടെ, പര്യവേഷണ കമ്പനിക്ക് ആയിരക്കണക്കിന് ഡോളറുകളാണ് നഷ്ടപ്പെട്ടത്. മലകയറ്റക്കാരുടെയും പര്യവേഷണ കമ്പനികളുടെയും അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ സ്വകാര്യ അക്കൗണ്ടുകളും അനുസരിച്ച്, ഈ മാസം ആദ്യം മലകയറ്റ സീസണിന്‍്റെ അവസാനത്തില്‍, രോഗബാധിതരായ 59 പേരെങ്കിലും പര്‍വതത്തിലുണ്ടായിരുന്നു.

എന്നാല്‍, നേപ്പാള്‍ സര്‍ക്കാര്‍ പറയുന്നതനുസരിച്ച് എവറസ്റ്റില്‍ കോവിഡ് ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് ന്യുമോണിയ ബാധിച്ചിരുന്നു. ഇത്, തെറ്റായി വ്യഖ്യാനിക്കുകയാണുണ്ടായത്. വരണ്ട പര്‍വത വായുവില്‍ ചുമ എന്നത് പുതിയ കാര്യമല്ളെന്നും സര്‍ക്കാര്‍ പറയുന്നു. 

Tags:    
News Summary - Himalayan Covid denial on Everest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.