ന്യൂയോർക്ക്: നഗരത്തിലെ നടപ്പാതയിൽ ഈ ആഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത് ഓസ്കർ നേടിയ 'ഗ്രീൻ ബുക്ക്' എന്ന ചിത്രത്തിലെ നടനായ ഫ്രാങ്ക് വല്ലെലോംഗ ജൂനിയർ ആണെന്ന് തിരിച്ചറിഞ്ഞു.
2018ലെ സിനിമയിൽ വിഗ്ഗോ മോർട്ടെൻസണെ അവതരിപ്പിച്ച ഫ്രാങ്ക് വല്ലെലോംഗ സീനിയറിന്റെ മകനാണ് 60 കാരനായ വല്ലെലോംഗ. മൃതദേഹം ബ്രോങ്ക്സിൽ ഫാക്ടറിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
വ്യാഴാഴ്ചയാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ മാനേജറാണ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.