ഡല്‍ഹി: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നവംബർ 10 വരെ വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നുള്ള ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഹോേങ്കാങ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ഇത് നാലാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ ഡൽഹി–ഹോങ്കോങ് വിമാനങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 31 വരെ, സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 3 വരെ, ഒക്ടോബർ 17 മുതൽ ഒക്ടോബർ 30 വരെ എന്നിങ്ങനെ വിലക്കേർപ്പെടുത്തിയിരുന്നു.
ഹോങ്കോങ് സര്‍ക്കാരിെൻറ നിയമമനുസരിച്ച് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഹോങ്കോങില്‍ പ്രവേശിക്കാം. മാത്രമല്ല, എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും ഹോങ്കോങ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.